Kerala

കളമശ്ശേരി എച്ച്എംടി കോളനിയില്‍ വന്‍ തീപ്പിടിത്തം; ആളപായമില്ല, തീയണയ്ക്കല്‍ ശ്രമം തുടരുന്നു

കളമശ്ശേരി എച്ച്എംടി കോളനിയില്‍ വന്‍ തീപ്പിടിത്തം; ആളപായമില്ല, തീയണയ്ക്കല്‍ ശ്രമം തുടരുന്നു
X

കൊച്ചി: കളമശ്ശേരി എച്ച്എംടി കോളനിയിലെ സോഫാ നിര്‍മാണ യൂണിറ്റില്‍ വന്‍ തീപ്പിടിത്തം. രാത്രി എട്ടു മണിയോടെ പടര്‍ന്ന തീ അണയ്ക്കാന്‍ നാല് ഫയര്‍ യൂണിറ്റുകള്‍ ശ്രമം തുടരുകയാണ്.എളുപ്പത്തില്‍ തീപിടിക്കുന്ന വസ്തുക്കള്‍ യൂണിറ്റിലുണ്ടായിരുന്നു. നിലവില്‍ ആളപായമില്ല.

എട്ടു മണിയോടെയാണ് തീ ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ പ്രദേശവാസികള്‍ അഗ്‌നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.സോഫാ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വേഗത്തില്‍ തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ യൂണിറ്റില്‍ ഉണ്ടായിരുന്നതിനാല്‍ തീ വേഗത്തില്‍ ആളിപ്പടരുകയായിരുന്നു.

അഗ്‌നിരക്ഷാ സേനയുടെ നാല് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നാല് യൂണിറ്റുകള്‍ ഒരേസമയം പ്രവര്‍ത്തിക്കുന്നതിനാല്‍ തീ വേഗത്തില്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമെന്ന് അഗ്‌നിശമനാസേനാ വിഭാഗം അറിയിച്ചു.





Next Story

RELATED STORIES

Share it