Sub Lead

ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ട് വച്ചത് ചോദ്യം ചെയ്ത യുവതിക്ക് മര്‍ദ്ദനം; മൈക്ക് ഓപ്പറേറ്റര്‍ക്കെതിരേ കേസ്

കൊയിലാണ്ടി മണമല്‍കാവ് ക്ഷേത്രത്തില്‍ ഉറക്കെ പാട്ട് വെക്കുന്നത് കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിന് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മണമല്‍ രമിതക്കാണ് മര്‍ദ്ദനമേറ്റത്.

ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ട് വച്ചത് ചോദ്യം ചെയ്ത യുവതിക്ക് മര്‍ദ്ദനം; മൈക്ക് ഓപ്പറേറ്റര്‍ക്കെതിരേ കേസ്
X

കോഴിക്കോട്: ക്ഷേത്രത്തില്‍ ഉറക്കെ പാട്ട് വച്ചത് ചോദ്യം ചെയ്തതിന് യുവതിയെ മൈക്ക് ഓപ്പറേറ്റര്‍ മര്‍ദ്ദിച്ചതായി പരാതി. കൊയിലാണ്ടി മണമല്‍കാവ് ക്ഷേത്രത്തില്‍ ഉറക്കെ പാട്ട് വെക്കുന്നത് കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിന് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മണമല്‍ രമിതക്കാണ് മര്‍ദ്ദനമേറ്റത്.

പരാതിയുമായി സമീപിച്ചതോടെ മൈക്ക് ഓപ്പറേറ്ററായ വയല്‍ പ്രദിപന്‍ ക്ഷുഭിതനാവുകയും തുടര്‍ന്ന് വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. പരാതിയില്‍ കൊയിലാണ്ടി പോലിസ് കേസെടുത്തു.

Next Story

RELATED STORIES

Share it