സ്പിരിറ്റ് കേസ്: അത്തിമണി അനില്‍ പിടിയില്‍

പാലക്കാട്: കാറില്‍ സ്പിരിറ്റ് കടത്തിനിടെ എക്‌സൈസ് പിടിയില്‍നിന്നു രക്ഷപ്പെട്ട സിപിഎം മുന്‍ നേതാവ് അത്തിമണി അനില്‍ എന്ന അനില്‍കുമാര്‍ പിടിയില്‍. ഒളിവിലായിരുന്ന അനില്‍ ചിറ്റൂരില്‍ വച്ചാണ് പിടിയിലായതെന്നാണ് സൂചന. പെരുമാട്ടി മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും അത്തിമണി ബ്രാഞ്ച് മുന്‍ സെക്രട്ടറിയുമായിരുന്നു അനില്‍കുമാര്‍. എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയായ അനിലിനെ, സ്പിരിറ്റ് കടത്ത് കേസില്‍ പ്രതിയായ്ത വിവാദമായതോടെ സിപിഎം പുറത്താക്കുകയായിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് 525 ലിറ്റര്‍ സ്പിരിറ്റ് കടത്തുന്നതിനിടെ തത്തമംഗലം സ്വദേശി പിടിയിലായത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന അനില്‍ രക്ഷപ്പെടുകയായിരുന്നുവെന്നു ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. അനിലിനെ രക്ഷപ്പെടുത്താന്‍ സിപിഎം നേതാക്കളും ഉദ്യോഗസ്ഥരിലെ ചിലരും ശ്രമിക്കുന്നതായി നേരത്തെ വിവിധ രാഷ്ട്രീയ കക്ഷികള്‍ ആരോപണമുന്നയിച്ചിരുന്നു.
RELATED STORIES
സിക്കിമില്‍ മിന്നല്‍ പ്രളയം; വാഹനം ഒലിച്ചുപോയി 23 സൈനികരെ കാണാതായി
4 Oct 2023 5:01 AM GMTമഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല്‍ എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്‍ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്‍ഡിഎയുടെ ഭാഗമാവാന്‍ ബിആര്‍എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMT