Sub Lead

പൗരത്വ ഭേദഗതി ബില്ല് സഭയില്‍ വലിച്ചുകീറി ഉവൈസി

'ഇത് രാഷ്ട്രത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ്. നിര്‍ദ്ദിഷ്ട നിയമം നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമാണ്,' ബില്ല് കീറിയെറിയുന്നതിന് മുന്‍പ് ഉവൈസി പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ല് സഭയില്‍ വലിച്ചുകീറി ഉവൈസി
X

ന്യൂഡല്‍ഹി: മുസ്‌ലികളെ മാത്രം ഒഴിവാക്കിയുള്ള പൗരത്വ ഭേദഗതി ബില്ല് ലോക്‌സഭയില്‍ വലിച്ചുകീറി ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഉവൈസി. 'ഇത് രാഷ്ട്രത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ്. നിര്‍ദ്ദിഷ്ട നിയമം നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമാണ്,' ബില്ല് കീറിയെറിയുന്നതിന് മുന്‍പ് ഉവൈസി പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ വിവേചനപരമായ പൗരത്വ കാര്‍ഡ് വലിച്ചുകീറിയ ശേഷമാണ് ഗാന്ധിജിക്ക് 'മഹാത്മാ' എന്ന പദവി ലഭിച്ചതെന്നും പൗരത്വ ഭേദഗതി ബില്ലിന്റെ കാര്യത്തിലും അദ്ദേഹം അങ്ങനെ ചെയ്യാതിരിക്കാന്‍ ഒരു കാരണവുമില്ലെന്നും ലോക്‌സഭയെ അഭിസംബോധന ചെയ്തുകൊണ്ട് ഉവൈസി പറഞ്ഞു.

'ഈ ബില്ല് ഭരണഘടനാ വിരുദ്ധമാണ്. മുസ്‌ലിംകളെ രാജ്യമില്ലാത്തവരാക്കാനുള്ള ഗൂഢാലോചനയാണ്. ബില്ല് പാസാക്കുന്നത് 1947ന് സമാനമായ വിഭജനം ആവര്‍ത്തിക്കാന്‍ ഇടയാക്കും'. ഉവൈസി പറഞ്ഞു.

മുസ്‌ലിംകളെ പാര്‍ശ്വവത്കരിക്കാന്‍ ശ്രമിച്ചുകൊണ്ട് ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തെ സ്വാതന്ത്ര്യസമരസേനാനികളെ അപമാനിച്ചുവെന്നും ഉവൈസി ആരോപിച്ചു.

കോണ്‍ഗ്രസ്സ് ഉള്‍പ്പടെയുള്ള പ്രതിപക്ഷകക്ഷികള്‍ ബില്ലിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സഭയില്‍ ഉയര്‍ത്തിയത്. ബില്ലിനെതിരെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ടിആര്‍എസ്, മുസ്‌ലിം ലീഗ്, എംഐഎം, എഐയുഡിഎഫ്, സിപിഎം, ആം ആദ്മി പാര്‍ട്ടി അംഗങ്ങളും രംഗത്തെത്തി. അതേസമയം, ഉവൈസിയുടെ നടപടി പാര്‍ലമെന്റിനെ അപമാനിക്കുന്നതാണെന്ന് ബിജെപി അംഗങ്ങള്‍ വിമര്‍ശിച്ചു.




Next Story

RELATED STORIES

Share it