Top

You Searched For "Asaduddin Owaisi"

''കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് ഹൈദരാബാദില്‍ എന്താണ് കാര്യം?''- കേന്ദ്ര മന്ത്രിയോട് ഡല്‍ഹിയിലേക്ക് തിരിച്ചുപോയി കലാപം നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ട് ഉവൈസി

25 Feb 2020 9:29 AM GMT
ഡല്‍ഹിയില്‍ അക്രമസംഭവങ്ങള്‍ നടക്കുമ്പോഴും കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രിയായ ജി കൃഷ്ണറെഡ്ഡി ഹൈദരാബാദില്‍ തുടരുന്നതിനെതിരായിരുന്നു ഉവൈസിയുടെ പ്രതികരണം.

ഡല്‍ഹി തിരഞ്ഞെടുപ്പിന് ശേഷം ശാഹീന്‍ ബാഗ് ജാലിയന്‍വാലാബാഗ് ആയേക്കും: അസദുദ്ദീന്‍ ഉവൈസി

5 Feb 2020 9:39 AM GMT
ശാഹീന്‍ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധം ശക്തിയാര്‍ജ്ജിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കെതിരേ വെടിവയ്പ് നടത്താന്‍ സാധ്യതയുണ്ടെന്ന് ഉവൈസി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെപ്പറ്റി സംവാദത്തിന് ധൈര്യമുണ്ടോ? അമിത് ഷായെ വെല്ലുവിളിച്ച് ഉവൈസി

23 Jan 2020 5:02 AM GMT
മധുരയില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉവൈസി.

'താടിയുള്ള എന്നോട് സംവാദത്തിന് വരൂ': പൗരത്വ നിയമത്തില്‍ അമിത് ഷായെ വെല്ലുവിളിച്ച് ഉവൈസി

22 Jan 2020 11:30 AM GMT
പ്രതിപക്ഷ നേതാക്കളായ മമത ബാനര്‍ജി, രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ് എന്നിവരെ വിവാദനിയമത്തില്‍ കഴിഞ്ഞ ദിവസം അമിത് ഷാ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. എന്നാല്‍, എന്തുകൊണ്ട് അവരോടൊപ്പം സംവാദം നടത്തുന്നുവെന്നും തന്നോട് സംവാദത്തിന് വരൂ എന്നും ഉവൈസി വെല്ലുവിളിച്ചു.

ഇന്ത്യ നേരിടുന്ന പ്രശ്‌നം ജനസംഖ്യാ വര്‍ധനയല്ല; മോഹന്‍ ഭാഗവതിന് മറുപടിയുമായി ഉവൈസി

19 Jan 2020 1:29 PM GMT
2014ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നശേഷം എത്ര യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്നും അദ്ദേഹം ചോദിച്ചു.

അഹ്‌ലാഖിന്റെയും പെഹ്ലുഖാന്റെയും കൊലപാതകികളെ ഏത് ക്യാംപിലേക്ക് അയ്ക്കും: കശ്മീരി യുവാക്കള്‍ക്കെതിരായ പരാമര്‍ശത്തില്‍ ബിപിന്‍ റാവത്തിനെതിരേ ഉവൈസി

17 Jan 2020 4:48 PM GMT
ആള്‍ക്കൂട്ട കൊലപാതകികളെയും അവരുടെ രാഷ്ട്രീയ യജമാന്മാരെയും തീവ്രവാദത്തില്‍നിന്ന് ആരു പിന്തിരിപ്പിക്കുമെന്നും യോഗി ആദിത്യനാഥിനേയും പാകിസ്താനിലേക്ക് പോകാന്‍ പറയുന്ന മീററ്റ് എംപിയെയും തീവ്രവാദ വിരുദ്ധ ക്യാംപുകളിലേക്ക് അയക്കുമോയെന്നും അസമിലെ ബംഗാളി മുസ്‌ലിംകളുടെ പൗരത്വത്തെ എതിര്‍ക്കുന്നവരെ എങ്ങിനെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസുകാരോട് പണം വാങ്ങിക്കോളൂ; വോട്ട് ഞങ്ങള്‍ക്ക് ചെയ്യൂവെന്ന് ഉവൈസി

14 Jan 2020 1:39 PM GMT
അവര്‍ നിങ്ങള്‍ക്ക് (പണം) നല്‍കുന്നുണ്ടെങ്കില്‍ അത് എടുക്കുക. അവര്‍ എന്ത് നല്‍കിയാലും അതെടുത്ത് ഉപയോഗിക്കുക. നിരക്ക് ഉയര്‍ത്താന്‍ ഞാന്‍ കോണ്‍ഗ്രസിനോട് പറയുന്നു, എന്റെ വില 2,000 രൂപ മാത്രമല്ല. എനിക്ക് അതിനേക്കാള്‍ വിലയുണ്ടെന്നും ഉവൈസി പരിഹസിച്ചു.

ആര് പറയുന്നത് ഞങ്ങള്‍ വിശ്വസിക്കണം? അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗവുമായി ഉവൈസി

22 Dec 2019 4:38 PM GMT
ആര് പറയുന്നത് ഞങ്ങള്‍ വിശ്വസിക്കണമെന്ന് ചോദിച്ചുകൊണ്ടാണ് അമിത് ഷാ മുമ്പ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ അദ്ദേഹം പോസ്റ്റുചെയ്തിട്ടുള്ളത്.

പൗരത്വ ഭേദഗതി ബില്ല് സഭയില്‍ വലിച്ചുകീറി ഉവൈസി

9 Dec 2019 4:30 PM GMT
'ഇത് രാഷ്ട്രത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ്. നിര്‍ദ്ദിഷ്ട നിയമം നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമാണ്,' ബില്ല് കീറിയെറിയുന്നതിന് മുന്‍പ് ഉവൈസി പറഞ്ഞു.

'ന്യൂനപക്ഷ തീവ്രവാദം': കൊമ്പ് കോര്‍ത്ത് മമതയും ഉവൈസിയും

19 Nov 2019 5:43 PM GMT
തിങ്കളാഴ്ച കൂച്ച് ബെഹാറില്‍ നടന്ന പരിപാടിയില്‍ അസദുദ്ദീന്‍ ഉവൈസി എംപിയേയും അദ്ദേഹത്തിന്റെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) എന്ന പാര്‍ട്ടിയേയും ലക്ഷ്യമിട്ട് മമത നടത്തിയ തീവ്രവാദ പരാമര്‍ശമാണ് വാക് പോരിലേക്ക് നയിച്ചത്.

'എനിക്കെന്റെ മസ്ജിദ് തിരിച്ചുതരണം'; ബാബരി വിധിയില്‍ വീണ്ടും ഉവൈസി

16 Nov 2019 9:09 AM GMT
മിണ്ടാതിരിക്കുന്നവര്‍ക്കു വേണ്ടി സംസാരിക്കാന്‍ എനിക്കാവില്ല. മോദിയുടെ നിയന്ത്രണത്തിലുള്ള ഒരു ഓര്‍ക്കസ്ട്ര പാര്‍ട്ടിയില്‍ ഞാന്‍ ഉള്‍പ്പെടുന്നില്ല, എനിക്ക് നല്‍കിയ പാട്ട് പാടാന്‍ ഞാനില്ല. എന്നെ സംബന്ധിച്ചിടത്തോളം ഭരണഘടനയാണ് പരമോന്നതം. ഏതൊരു വിധിന്യായത്തോടും മാന്യമായി വിയോജിക്കാനുള്ള അവകാശം അത് നല്‍കുന്നുണ്ട്. അതിനാല്‍ തന്നെ ഭരണഘടനയ്ക്ക് വിരുദ്ധമായ എന്തിനെയും ഞാന്‍ എതിര്‍ക്കുമെന്നും അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.

പോരാടിയത് നിയമപരമായ അവകാശങ്ങള്‍ക്ക് വേണ്ടി; യുപിയില്‍ എവിടേയും അഞ്ചേക്കര്‍ ഭൂമി വാങ്ങാന്‍ മുസ്‌ലിംകള്‍ക്ക് കഴിയും: അസദുദ്ദീന്‍ ഉവൈസി

9 Nov 2019 10:15 AM GMT
ഇന്ത്യന്‍ ഭരണഘടനയില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്, തുല്യ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ പോരാടിയത്. ഇത് കേവലം ഒരു ചെറിയ ഭൂമിയുടെ മേല്‍ ഉള്ള തകര്‍ക്കമായിരുന്നില്ലെന്നും ഉവൈസി പറഞ്ഞു.

യോഗിക്ക് ഒന്നിനെ കുറിച്ചും അറിയില്ലെന്ന് ഉവൈസി; ബിജെപി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ത്തു

28 Sep 2019 6:41 PM GMT
ആറുവര്‍ഷത്തിനുള്ളില്‍ രാജ്യത്തിന് വേണ്ടി ബിജെപി എന്താണ് ചെയ്തത്. തൊഴിലില്ലായ്മ, പിരിച്ചുവിടല്‍, ജിഡിപി തകര്‍ച്ച-ഇതെല്ലാമാണ് ബിജെപിയുടെ സംഭാവന. വാഹന നിര്‍മാണ മേഖലയും റിയല്‍ എസ്റ്റേറ്റ് മേഖലയും തകര്‍ന്നിരിക്കുകയാണെന്നും ഉവൈസി പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിയായ ഫാറൂഖ് അബ്ദുല്ല തടവില്‍; ഇതാണോ സാധാരണനിലയിലായ കശ്മീരെന്ന് ഉവൈസി

16 Sep 2019 12:36 PM GMT
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് തൊട്ട് തലേന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫാറൂഖ് അബ്ദുല്ല സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ഉള്ള നേതാവ് ഒറ്റ ദിവസം കൊണ്ട് എങ്ങനെയാണ് രാജ്യത്തിന് ഭീഷണിയാകുന്നതെന്നും ഉവൈസി ചോദിച്ചു.

ഹിന്ദി, ഹിന്ദു, ഹിന്ദുത്വം എന്നിവയേക്കാള്‍ വലുതാണ് ഇന്ത്യ; അമിത് ഷായ്ക്ക് ഉവൈസിയുടെ മറുപടി

14 Sep 2019 9:35 AM GMT
ഹിന്ദി എല്ലാ ഇന്ത്യക്കാരന്റെയും 'മാതൃഭാഷ' അല്ല. ഈ ദേശത്തെ അനേകം മാതൃഭാഷകളുടെ വൈവിധ്യത്തേയും സൗന്ദര്യത്തേയും ബഹുമാനിക്കാന്‍ നിങ്ങള്‍ ശ്രമിക്കുമോ?ആര്‍ട്ടിക്കിള്‍ 29 ഓരോ ഇന്ത്യക്കാരനും വ്യത്യസ്തമായ ഭാഷ, ലിപി, സംസ്‌കാരം എന്നിവ ഉപയോഗിക്കാനുള്ള അവകാശം നല്‍കുന്നു. ഹിന്ദി, ഹിന്ദു, ഹിന്ദുത്വത്തേക്കാള്‍ വളരെ വലുതാണ് ഇന്ത്യ- ഉവൈസി ട്വീറ്റ് ചെയ്തു.

'കശ്മീരികള്‍ സ്വയം ബലി നല്‍കണമെന്നാണോ നിങ്ങള്‍ കരുതുന്നത്' വിമര്‍ശനവുമായി അസദുദ്ദീന്‍ ഉവൈസി

6 Aug 2019 3:03 PM GMT
ബലി പെരുന്നാള്‍ ദിനത്തിന് മുന്നോടിയായി കശ്മീരില്‍ ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷയെയും ഉവൈസി വിമര്‍ശിച്ചു. പെരുന്നാള്‍ ദിനത്തില്‍ ആടിന് പകരം കശ്മീരികള്‍ സ്വയം ബലി നല്‍കണമെന്നാണോ നിങ്ങള്‍ കരുതുന്നത്. നിങ്ങള്‍ ആവശ്യപ്പെടുന്നത് അതാണെങ്കില്‍ അവര്‍ ഉറപ്പായും അത് ചെയ്തിരിക്കും.

മുസ്‌ലിങ്ങള്‍ നേരിടുന്ന ആക്രമണങ്ങളുടെ ഒരു ഭാഗം മാത്രമാണ് മുത്തലാഖ് ബില്ലെന്ന് ഉവൈസി

30 July 2019 5:25 PM GMT
ആള്‍ക്കൂട്ട ആക്രമണങ്ങളെകൊണ്ടും പോലിസ് ഭീകരതകൊണ്ടും ന്യൂനപക്ഷങ്ങളെ തകര്‍ക്കാനാവില്ല.ഭരണഘടനയില്‍ അടിയുറച്ച വിശ്വാസമുള്ളിടത്തോളം കാലം അവകാശനിഷേധങ്ങള്‍ക്കും അനീതിയ്ക്കുമെതിരെ പോരാടുമെന്നനും അദ്ദേഹം വ്യക്തമാക്കി.

അധികാരത്തിലിരുന്നപ്പോള്‍ ബിജെപിയെക്കാള്‍ ഭയങ്കരര്‍; അധികാരം നഷ്ടമായപ്പോള്‍ കോണ്‍ഗ്രസ് മുസ്‌ലിംകളുടെ വല്ല്യേട്ടന്‍ ചമയുന്നു: ഉവൈസി

24 July 2019 12:48 PM GMT
അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് ബിജെപിയെക്കാള്‍ ഭീകരരായിരുന്നു. അധികാരം നഷ്ടപ്പെട്ടപ്പോള്‍, അവര്‍ മുസ്‌ലിംകളുടെ വല്ല്യേട്ടന്‍ ചമയുന്നുവെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

എന്‍ഐഎ നിയമഭേദഗതി ചര്‍ച്ചക്കിടെ വാഗ്വാദം; അമിത് ഷാ കൈചൂണ്ടിയാല്‍ താന്‍ ഭയക്കില്ലെന്ന് ഉവൈസി

15 July 2019 3:37 PM GMT
ഭേദഗതിക്കെതിരേ എതിര്‍പ്പുമായി അസദുദ്ദീന്‍ ഉവൈസി എണീറ്റപ്പോള്‍ അമിത് ഷാ ചര്‍ച്ച തടസപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു. അമിത് ഷാ കൈചൂണ്ടി സംസാരിച്ചാല്‍ താന്‍ ഭയക്കില്ലെന്നായിരുന്നു ഉവൈസിയുടെ പ്രതികരണം.

രാജ്യത്തു നടക്കുന്നത് ആള്‍ക്കൂട്ട ആക്രമണമല്ല, സംഘപരിവാര്‍ ആക്രമണങ്ങളെന്നു ഉവൈസി

30 Jun 2019 1:21 PM GMT
ന്യൂഡല്‍ഹി: രാജ്യത്തെ മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ ആള്‍ക്കൂട്ട ആക്രമണങ്ങളെന്നു വിശേഷിപ്പിക്കരുതെന്നും സംഘപരിവാരം ആസൂത്രണ...

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; മോദിയെ പിന്തുണച്ച് ടിആര്‍എസ്, എതിര്‍ത്ത് ഉവൈസി

20 Jun 2019 1:28 AM GMT
ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (ഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഉവൈസി ആശയത്തെ എതിര്‍ത്തു. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഇന്ത്യയുടെ ഭരണഘടനയ്ക്ക് എതിരാണെന്ന് അദ്ദേഹം ആരോപിച്ചു.

ഉവൈസിയുടെ സത്യപ്രതിജ്ഞക്കിടെ ജയ് ശ്രീറാം വിളികളുമായി ബിജെപി; ജയ് ഭീമും തക്ബീറും മുഴക്കി തിരിച്ചടിച്ച് ഉവൈസി

18 Jun 2019 10:29 AM GMT
സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചതോടെ ചടങ്ങുകള്‍ക്കായി ഉവൈസി മുന്നോട്ട് വരുന്നതിനിടെയാണ് എംപിമാര്‍ ഭാരത് മാതാ കി ജയ്, ജയ് ശ്രീറാം വിളികളുമായി ബഹളം വച്ചത്.

മോദിയെ ഓര്‍ക്കുക ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പേരിലാവുമെന്ന് അസദുദ്ദീന്‍ ഉവൈസി

9 April 2019 12:47 PM GMT
നരേന്ദ്രമോദി അസത്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയുടെ ചെയര്‍മാനാണെന്നും കുട്ടികളുടേത് പോലെ മോദി കള്ളക്കഥകളുണ്ടാക്കുകയാണെന്നും ഉവൈസി പരിഹസിച്ചു.

ഹിന്ദു ഭീകരവാദി എന്നൊന്നില്ലെങ്കില്‍ നാഥുറാം ഗോഡ്‌സെ പിന്നെ ആരാണ്?

3 April 2019 4:04 PM GMT
മോദിക്കു മറുപടിയുമായി അസദുദ്ദീന്‍ ഉവൈസി: ഹിന്ദു ഭീകരവാദി എന്നൊന്നില്ലെങ്കില്‍ നാഥുറാം ഗോഡ്‌സെ പിന്നെ ആരാണ്?

ബിജെപി, കോണ്‍ഗ്രസ് ഇതര മുന്നണി സര്‍ക്കാര്‍ രൂപീകരിക്കും: അസദുദ്ദീന്‍ ഉവൈസി

28 March 2019 1:46 PM GMT
2014ല്‍ നിന്ന് വിഭിന്നമാണ് ഇത്തവണ. ഇപ്പോള്‍ മോദി തരംഗമില്ല. എല്ലാ സീറ്റുകളിലും പ്രത്യേകം മല്‍സരമാണുണ്ടാവുക- ഉവൈസി പറഞ്ഞു.

പ്രാദേശിക പാര്‍ട്ടികളെ അവഗണിച്ചു കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്നു അസദുദ്ദീന്‍ ഉവൈസി

11 March 2019 7:54 PM GMT
ഹൈദരാബാദ്: പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയില്ലാതെ ആര്‍ക്കും അടുത്ത തവണ കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്നു എഐഎംഐഎ അധ്യക്ഷന്‍ അസദുദ്ദീന്‍...

മസ്ഊദ് അസ്ഹര്‍ മൗലാനയല്ല, ചെകുത്താന്റെ ശിഷ്യന്‍: അസദുദ്ദീന്‍ ഉവൈസി

25 Feb 2019 9:51 AM GMT
പുല്‍വാമ നടപ്പിലാക്കിയത് പാകിസ്താന്‍ സര്‍ക്കാറിന്റെയും സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ്. നമ്മുടെ 40 സൈനികരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ മുഹമ്മദിനല്ല ജെയ്‌ഷെ ശെയ്താന് ആണ്. മസ്ഊദ് അസ്ഹര്‍ ചെകുത്താന്റെ ശിഷ്യനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിദ്വേഷ പ്രസംഗം: ഉവൈസിക്കെതിരായ പരാതി പുനരന്വേഷിക്കണമെന്നു കോടതി

29 Jan 2019 2:59 PM GMT
2015ല്‍ പോലിസ് ഉവൈസിക്കെതിരേ കേസെടുത്തിരുന്നെങ്കിലും പരാതി നിലനില്‍ക്കില്ലെന്നു കാണിച്ചു കഴിഞ്ഞ വര്‍ഷം പോലിസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്നും പരാതിക്കടിസ്ഥാനമായ വീഡിയോയോ മറ്റു തെളിവുകളോ ഹാജരാക്കാന്‍ പരാതിക്കാര്‍ക്കായില്ലെന്നും പോലിസ് വ്യക്തമാക്കിയിരുന്നു.

ദലിതുകളും മുസ്ലിംകളും ആദിവാസികളും ദേശീയ പാര്‍ട്ടികളെ അവഗണിക്കണം: അസദുദ്ധീന്‍ ഉവൈസി

28 Jan 2019 1:00 PM GMT
അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ വോട്ട് വാങ്ങി അധികാരത്തിലേറിയ ബിജെപിയും കോണ്‍ഗ്രസും അവരോട് അനീതിയാണ് പ്രവര്‍ത്തിച്ചത്. കാവല്‍ക്കാരനേക്കാള്‍ രാജ്യത്തിന് ഇന്നാവശ്യം രക്ഷകനെയാണെന്നും ഉവൈസി വ്യക്തമാക്കി.

മോഹന്‍ ഭാഗവത് ആണോ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്?:ഉവൈസി

4 Dec 2017 10:14 AM GMT
ന്യൂഡല്‍ഹി: അയോധ്യ വിഷയത്തില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരെ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. മോഹന്‍ ഭാഗവത് ആണോ ഇന്ത്യയുടെ...

താജ്മഹലല്ല, യോഗിയുടെയും പ്രവര്‍ത്തകരുടെയും മനസാണ് ശുചീകരിക്കേണ്ടത്: അസദുദ്ദീന്‍ ഉവൈസി

26 Oct 2017 4:20 PM GMT
[related] ന്യൂഡല്‍ഹി:  താജ്മഹല്‍ സന്ദര്‍ശിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കളിയാക്കി എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി രംഗത്ത്....

കല്യാണ്‍സിങിനെ ഗവര്‍ണര്‍ പദവിയില്‍ നിന്ന് ഒഴിവാക്കണം: ഉവൈസി

19 April 2017 4:30 PM GMT
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ കല്യാണ്‍ സിങിനെ രാജസ്ഥാന്‍ ഗവര്‍ണര്‍ സ്ഥാനത്ത്‌നിന്ന് നീക്കണമെന്ന് എഐഎംഐഎം...

ബീഫ് നിരോധനത്തില്‍ ബിജെപിക്ക് ഇരട്ടത്താപ്പ്:ഉവൈസി

1 April 2017 1:42 PM GMT
ന്യൂഡല്‍ഹി: ബീഫ് നിരോധന വിഷയത്തില്‍ ബിജെപിക്ക് ഇരട്ടത്താപ്പാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ ബീഫ്...

ഉവൈസിക്കെതിരായ കേസ്: റിപോര്‍ട്ട് സമര്‍പ്പിക്കണം

22 March 2016 8:00 PM GMT
ന്യൂഡല്‍ഹി: എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസിക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ നടപടി...
Share it