Sub Lead

വെടിയുതിര്‍ത്തവര്‍ക്കെതിരേ യുഎപിഎ ചുമത്താത്തത് എന്തുകൊണ്ട് ?; കേന്ദ്രത്തിന്റെ ഇസഡ് കാറ്റഗറി സുരക്ഷ നിരസിച്ച് ഉവൈസി

'എനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ വേണ്ട. നിങ്ങള്‍ക്കെല്ലാവര്‍ക്കും തുല്യമായി എ കാറ്റഗറി പൗരനാവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്തുകൊണ്ടാണ് എനിക്ക് നേരേ വെടിയുതിര്‍ത്തവര്‍ക്കെതിരേ യുഎപിഎ ചുമത്താത്തത് ?' ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രവും സമീപകാലത്ത് മുസ്‌ലിംകള്‍ക്കെതിരേ വ്യാപകമായി കടുത്ത ഭീകരവിരുദ്ധ നിയമം ഉപയോഗിച്ചുവരികയാണ്.

വെടിയുതിര്‍ത്തവര്‍ക്കെതിരേ യുഎപിഎ ചുമത്താത്തത് എന്തുകൊണ്ട് ?; കേന്ദ്രത്തിന്റെ ഇസഡ് കാറ്റഗറി സുരക്ഷ നിരസിച്ച് ഉവൈസി
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇസഡ് കാറ്റഗറി സുരക്ഷ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി നിരസിച്ചു. എന്‍ഡി ടിവിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. യുപിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഉവൈസിയുടെ വാഹനത്തിനുനേരെ വെടിവയ്പുണ്ടായ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് വ്യക്തികള്‍ക്ക് സുരക്ഷ ഏര്‍പ്പൊടുക്കുന്നത്. ഇന്റലിജന്‍സ് റിപോര്‍ട്ടുകള്‍കൂടി പരിഗണിച്ചാണ് സാധാരണ ഗതിയില്‍ വ്യക്തികള്‍ക്ക് സുരക്ഷ ഏര്‍പ്പാടാക്കാറുള്ളത്. തനിക്കെതിരേ വെടിയുതിര്‍ത്തവര്‍ക്കെതിരേ യുഎപിഎ ചുമത്തണമെന്നും ഉവൈസി ആവശ്യപ്പെട്ടു.

'എനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ വേണ്ട. നിങ്ങള്‍ക്കെല്ലാവര്‍ക്കും തുല്യമായി എ കാറ്റഗറി പൗരനാവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്തുകൊണ്ടാണ് എനിക്ക് നേരേ വെടിയുതിര്‍ത്തവര്‍ക്കെതിരേ യുഎപിഎ ചുമത്താത്തത് ?' ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രവും സമീപകാലത്ത് മുസ്‌ലിംകള്‍ക്കെതിരേ വ്യാപകമായി കടുത്ത ഭീകരവിരുദ്ധ നിയമം ഉപയോഗിച്ചുവരികയാണ്. എനിക്ക് ജീവിക്കണം, സംസാരിക്കണം. പാവപ്പെട്ടവര്‍ സുരക്ഷിതരായിരിക്കുമ്പോള്‍ എന്റെ ജീവിതവും സുരക്ഷിതമാവും. എന്റെ കാറിന് നേരെ വെടിയുതിര്‍ത്തവരെ ഞാന്‍ ഭയപ്പെടില്ല- അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അസദുദ്ദീന്‍ ഉവൈസിയുടെ കാറിന് നേരേ വെടിവയ്പുണ്ടായത്. മീററ്റിന് സമീപം ഹാപ്പൂരിലായിരുന്നു സംഭവം. വൈകുന്നേരം അഞ്ച് മണിയോടെ ഹാപ്പൂരിലെ ടോള്‍ പ്ലാസിക്ക് സമീപമാണ് ആക്രമണം നടന്നത്. ട്വിറ്ററിലൂടെ ഉവൈസി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാലുപേരുള്ള സംഘമാണ് വെടിയുതിര്‍ത്തതെന്നും നാലു റൗണ്ട് വെടിവച്ചെന്നും ഉവൈസി പറഞ്ഞു. രണ്ട് ബുള്ളറ്റുകള്‍ കാറില്‍ തറച്ചുവെന്നും ടയറുകള്‍ പഞ്ചറായതിനെ തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ ഡല്‍ഹിക്ക് തിരിച്ചതായും ഉവൈസി വ്യക്തമാക്കി. വെടിവയ്പ് സംഭവത്തില്‍ തീവ്ര ഹിന്ദുത്വവാദികളായ രണ്ടുപേരെയാണ് അറസ്റ്റുചെയ്തത്. നോയ്ഡയിലെ സച്ചിന്‍, സുഭം എന്നിവരാണ് അറസ്റ്റിലായത്. സച്ചിന്‍ ഹിന്ദുത്വസംഘടനാ പ്രവര്‍ത്തകനാണ്.

ഉവൈസിയുടെ 'ഹിന്ദു വിരുദ്ധ' പരാമര്‍ശങ്ങളില്‍ മതവികാരം വ്രണപ്പെട്ടായിരുന്നു വെടിവയ്‌പ്പെന്ന് പ്രതികള്‍ വ്യക്തമാക്കിയതായി പോലിസ് പറഞ്ഞു. വെടിവയ്പില്‍ അന്വേഷണത്തിനായി അഞ്ചംഗസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ വിശദമായ അന്വേഷണം തുടരുകയാണ്. പ്രതികളില്‍ ഒരാളില്‍നിന്ന് നിയമവിരുദ്ധമായി കൈവശംവച്ച 9 എംഎം പിസ്റ്റള്‍ പിടിച്ചെടുത്തിട്ടുണ്ട്. വെടിവയ്പ്പിന് ഉപയോഗിച്ച തോക്കും പിടിച്ചെടുത്തതായി യുപി എഡിജിപി പ്രശാന്ത് കുമാര്‍ അറിയിച്ചു. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

വെടിവയ്പ്പിനു പിന്നില്‍ കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന് ഉവൈസി ആരോപിച്ചിട്ടുണ്ട്. സംഭവത്തില്‍ സ്വാതന്ത്ര അന്വേഷണം നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് അദ്ദേഹം ആവശ്യപ്പെട്ടു. ''ഈ വഴിയിലൂടെയാണ് ഞാന്‍ ഡല്‍ഹിയിലേക്ക് പോവുന്നതെന്ന് അക്രമികള്‍ക്ക് അറിയാമായിരുന്നു. ടോള്‍ ഗേറ്റില്‍ എല്ലാ കാറുകളും വേഗത കുറയ്ക്കുന്നതിനാല്‍ ഇത് ഒരു മികച്ച പ്ലാന്‍ ആയിരുന്നു. അവര്‍ (വെടിവച്ചവര്‍) പത്തടി പോലും അകലെയായിരുന്നില്ല..'' ഉവൈസി പ്രതികരിച്ചു.

Next Story

RELATED STORIES

Share it