Sub Lead

വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കൊല്ലം സ്വദേശി അറസ്റ്റില്‍

കൊല്ലം ചിതറ വില്ലേജിലെ ശ്യാം രാജ് (23) ആണ് നീലേശ്വരം പോലിസിന്റെ പിടിയിലായത്. ഡല്‍ഹിയില്‍ ഓഫിസ് തുറന്നായിരുന്നു ഇയാളുടെ തട്ടിപ്പ്.

വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കൊല്ലം സ്വദേശി അറസ്റ്റില്‍
X

കാസര്‍ഗോഡ്: ഓണ്‍ലൈനിലൂടെ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍. കൊല്ലം ചിതറ വില്ലേജിലെ ശ്യാം രാജ് (23) ആണ് നീലേശ്വരം പോലിസിന്റെ പിടിയിലായത്. ഡല്‍ഹിയില്‍ ഓഫിസ് തുറന്നായിരുന്നു ഇയാളുടെ തട്ടിപ്പ്.

വാട്ട്‌സ് ആപ്പും ഫേസ്ബുക്കും ഉപയോഗപ്പെടുത്തിയായിരുന്നു തട്ടിപ്പ്. വ്യാജ അക്കൗണ്ടും സിംകാര്‍ഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള 20ഓളം മലയാളികളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്.

നീലേശ്വരം സ്വദേശിയുടെ പരാതിയിലാണ് പോലിസ് അന്വേഷണം തുടങ്ങിയത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് തിരിച്ചറിഞ്ഞു.തുടര്‍ന്ന് നീലേശ്വരം ഇന്‍സ്‌പെക്ടര്‍ എം എ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഡല്‍ഹിയിലെത്തിയ പോലിസ് ഗാസിയാബാദ, പശ്ചിമ വിഹാര്‍, നോയിഡ, ഷാലിമാര്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. സംഘത്തിലെ പ്രധാന കണ്ണി കൊല്ലം ജില്ലക്കാരന്‍ ശ്യാം രാജ് കേരളത്തിലേക്ക് കടന്നുവെന്ന് വിവരം ലഭിച്ചതോടെ പോലിസ് നാട്ടിലെത്തുകയായിരുന്നു. പിന്നീട് ഇടുക്കിയിലെ കട്ടപ്പനയില്‍ വച്ചാണ് പ്രതിയെ അനേഷണ സംഘം അറസ്റ്റ് ചെയ്തത്.

നീലേശ്വരം പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ രാധാകൃഷ്ണന്‍ സി പിഒ രജീഷ്, കാസര്‍കോട്് സൈബര്‍ സെല്ലിലെ ശിവകുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it