Sub Lead

ഇറാഖില്‍ തകര്‍ന്നുവീണ യുഎസ് വിമാനത്തിലെ ആറ് സൈനികരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു

ഇറാഖില്‍ തകര്‍ന്നുവീണ യുഎസ് വിമാനത്തിലെ ആറ് സൈനികരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു
X

ഇറാഖില്‍ തകര്‍ന്നു വീണ യുഎസ് വിമാനത്തിലെ ആറ് സൈനികരും കൊല്ലപ്പെട്ടതായി യുഎസ് സെന്‍ട്രല്‍ കമ്മാന്റ് (CENTCOM) സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ ഇറാഖില്‍ തകര്‍ന്നുവീണ KC135 ഇന്ധനം നിറയ്ക്കുന്ന വിമാനത്തിലെ ആറ് സൈനികരും മരിച്ചതായി സ്ഥിരീകരിച്ചതായി യുഎസ് സെന്‍ട്രല്‍ കമ്മാന്റ് (CENTCOM) അറിയിച്ചു.

സൈനികരുടെ ഐഡന്റിറ്റി അവരുടെ കുടുംബങ്ങളെ അറിയിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, യുഎസ് കെസി 135 വിമാനം തകര്‍ന്നു വീണതല്ല ഇറാന്‍ വെടിവച്ചിട്ടതാണെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നു. 79 മില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന ഈ ഭീമന്‍ വിമാനം തകര്‍ത്തത് ഇറാന്റെ വ്യോമ പ്രതിരോധ സേനയാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. യുഎസ് വിമാനം തകര്‍ത്തതായി ഐആര്‍ജിസിയും അറിയിച്ചു.

എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന സൈനികരുടെയും പൈലറ്റുമാരുടെയും മരണം അമേരിക്ക ഞെട്ടിക്കുമ്പോഴും, മാനക്കേട് ഭയന്ന് സത്യം മറച്ചുവെക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ ലോകത്തിന് മുന്നില്‍ പരിഹാസ്യമാവുകയാണ്. വിമാനം തകര്‍ന്നു വീണപ്പോള്‍ സാങ്കേതിക തകരാറാണെന്നാണ് യുഎസില്‍ നിന്നു വന്ന റിപോര്‍ട്ടുകള്‍. എന്നാല്‍ ഇറാന്റെ ആക്രമണമാണ് ഇതിനു പിന്നിലെന്നാണ് വരുന്ന പുതിയ വാര്‍ത്തകള്‍. ഒരു മണിക്കൂറിനുള്ളില്‍ ഇറാന്റെ വൈദ്യുതി നിലയങ്ങള്‍ തകര്‍ക്കുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് കിട്ടിയ കനത്ത പ്രഹരമാണ് ഇത്.

ഇസ്രയേലിനെ സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച അമേരിക്ക, ഇപ്പോള്‍ സ്വന്തം സൈനികരെയും യുദ്ധവിമാനങ്ങളെയും സംരക്ഷിക്കാനാവാതെ പതറുകയാണെന്നാണ് റിപോര്‍ട്ടുകള്‍. വിമാനത്തിലുണ്ടായിരുന്ന പരിചയസമ്പന്നരായ പൈലറ്റുമാരടക്കമുള്ള അമേരിക്കന്‍ സൈനികരുടെ മരണം അമേരിക്കയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് വരുത്തിവച്ചത്.

Next Story

RELATED STORIES

Share it