സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ഹെല്‍മറ്റ് കൊണ്ട് തലക്കടിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് പരിക്ക്

ചേര്‍ത്തല: ബൈക്കിന് പോകാന്‍ വഴി കൊടുത്തില്ലെന്ന് ആരോപിച്ച് കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ അര്‍ത്തുങ്കല്‍ പോലിസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 8 ാം വാര്‍ഡില്‍ കുറുപ്പന്‍കുളങ്ങര വെളിയില്‍ വീട്ടില്‍ ഉണ്ണിക്കുട്ടന്‍ (28) നാണ് അറസ്റ്റിലായത്. കട്ടപ്പന ഡിപ്പോയിലെ ബസ് െ്രെഡവറായ ഇടുക്കി വാഴത്തോപ്പ് പഞ്ചായത്ത് 4ാ വാര്‍ഡില്‍ ചീനിക്കല്‍ വീട്ടില്‍ ഇബ്രാഹിമിനാണ് (48) നാണ് ശനിയാഴ്ച രാത്രി പരിക്കേറ്റത്.
ഇടുക്കി കട്ടപ്പനയില്‍ നിന്ന് ചേര്‍ത്തല വഴി അര്‍ത്തുങ്കല്‍ പള്ളിയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്ന കട്ടപ്പന ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസ് ചേര്‍ത്തല കറുപ്പന്‍കുളങ്ങര കവലയ്ക്ക് തെക്കുവശം എത്തിയപ്പോഴാണ് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഹെല്‍മറ്റ് ഉപയോഗിച്ച് ഡ്രൈവര്‍ക്കെതിരെ ആക്രമണം നടത്തിയത്. തലയ്ക്ക് പരിക്കേറ്റ് നെറ്റിയില്‍ 5 തുന്നലുമായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ് ഇബ്രാഹിം. പ്രതിയെ കോടതിയിലെത്തിച്ച് റിമാന്‍ഡ് ചെയ്തു.
RELATED STORIES
കെ ആര്‍ നാരായണന് ഇന്സ്റ്റിറ്റിയൂട്ട് വിവാദം: അടൂര് ഗോപാലകൃഷ്ണന്...
31 Jan 2023 7:35 AM GMTവിസ്താര വിമാനത്തില് ജീവനക്കാര്ക്ക് നേരേ ആക്രമണം; വിദേശ വനിത...
31 Jan 2023 7:16 AM GMTമണ്ണാര്ക്കാട് വീണ്ടും പുലിയിറങ്ങി; വളര്ത്തുനായയെ കടിച്ചുകൊന്നു
31 Jan 2023 6:50 AM GMTആവിക്കല്തോട്- കോതി കേസുകള് പിന്വലിക്കണം: കെ ഷമീര്
31 Jan 2023 6:45 AM GMTഗവേഷണ വിവാദം; ചിന്തയുടെ പ്രബന്ധം കേരള സര്വകലാശാല വിദഗ്ധസമിതി...
31 Jan 2023 5:29 AM GMTവൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി നിര്യാതനായി
31 Jan 2023 4:53 AM GMT