പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
പെരിങ്ങമ്മല വില്ലേജില്‍ ഒഴുകുപാറ റിയാസ് മന്‍സിലില്‍ റിയാസ് ഹുസൈന്‍ (23) ആണ് അറസ്റ്റിലായത്. മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ സി ഐ ശിബു കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവും പെണ്‍കുട്ടിയും പിടിയിലായത്.

പാലോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പെരിങ്ങമ്മല വില്ലേജില്‍ ഒഴുകുപാറ റിയാസ് മന്‍സിലില്‍ റിയാസ് ഹുസൈന്‍ (23) ആണ് അറസ്റ്റിലായത്. മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ സി ഐ ശിബു കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവും പെണ്‍കുട്ടിയും പിടിയിലായത്.
ബെംഗളൂരുവിലേക്കുള്ള യാത്രാ മധ്യേ ഫോണ്‍ കോള്‍ പിന്തുടര്‍ന്ന് പെണ്‍കുട്ടിയേയും പ്രതിയേയും പോലിസ് തിരുവനന്തപുരത്ത് നിന്ന് പിടികൂടുകയായിരുന്നു. പെണ്‍കുട്ടി പീഡനത്തിനിരയായി എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരേ കുട്ടികള്‍ക്കെതിരേ നടത്തിയ ലൈംഗിക അതിക്രമത്തിന് പോക്‌സോ നിയമ പ്രകാരം കേസെടുക്കുകയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയും ചെയ്തു.
പാലോട് സിഐ വി ഷിബുകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ കെ രാധാകൃഷ്ണന്‍, ഭുവനേന്ദ്രന്‍ നായര്‍, എഎസ്‌ഐ അന്‍സാരി, സിവില്‍ പോലിസ് ഓഫിസര്‍മാരായ രാജേഷ്, സുജുകുമാര്‍, വനിത പോലിസ് ഓഫിസര്‍ നസീറ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
RELATED STORIES
സിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില്‍ വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില്‍ 24...
3 Oct 2023 2:12 PM GMTസഞ്ജീവ് ഭട്ടിന്റെ ഹരജികള്‍ സുപ്രിംകോടതി തള്ളി; തുടര്‍ച്ചയായി...
3 Oct 2023 11:21 AM GMTഅനില്‍കുമാറിന്റെ പ്രസ്താവന: സിപിഎം നയമല്ലെങ്കില്‍ പാര്‍ട്ടി...
3 Oct 2023 10:52 AM GMT'വ്യാജ കേസുകള്‍ കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMTപാര്‍ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍...
3 Oct 2023 9:15 AM GMT