Sub Lead

വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗോവയില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗോവയില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
X

പനാജി: ബിജെപിയില്‍ ചേര്‍ന്ന ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ മൂന്ന് പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ചന്ദ്രകാന്ത് കാവ്‌ലേക്കര്‍, ജെന്നിഫര്‍ മോണ്‍സെറെറ്റ്, ഫിലിപ്പെ നെറീ റോഡ്രിഗസ് എന്നിവരാണ് ശനിയാഴ്ച്ച ബിജെപി നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ മന്ത്രിമാരായി അധികാരമേറ്റത്. മുന്‍പ്രതിപക്ഷ നേതാവായിരുന്ന കാവ്‌ലേക്കറിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചു. ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തു നിന്ന് രാജിവച്ച ബിജെപിയിലെ മൈക്കല്‍ ലോബോയും മന്ത്രിയായി.

ബിജെപി സഖ്യകക്ഷിയായിരുന്ന ഗോവ ഫോര്‍വേഡ് പാര്‍ട്ടി(ജിഎഫ്പി)യിലെ വിജയ് സര്‍ദേശായി, വിനോദ് പാലിയന്‍കാര്‍, ജയേഷ് സാല്‍ഗനോകര്‍, സ്വതന്ത്ര എംഎല്‍എ രോഹന്‍ ഖോണ്ടേ എന്നിവരെ മന്ത്രിസ്ഥാനത്തു നിന്ന് ഒഴിവാക്കിയാണ് വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സ്ഥാനം നല്‍കിയത്. 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതോടെ ഗോവയിലെ 40 അംഗ സഭയില്‍ ബിജെപി അംഗസംഖ്യ 27 ആയിരുന്നു. ഇതോടെയാണ് ഇനി ജിഎഫ്പിയുടെ സഹായം വേണ്ടെന്ന് ബിജെപി തീരുമാനിച്ചത്. 2017ല്‍ മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ജിഎഫ്പിയുടെ സഹായം നിര്‍ണായകമായിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് ജിഎഫ്പി ബിജെപി മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതായി റിപോര്‍ട്ടുണ്ടെങ്കിലും തങ്ങള്‍ തങ്ങളുടെ വാക്കില്‍ ഉറച്ച് നില്‍ക്കുമെന്ന് പാര്‍ട്ടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. അധികാരം ഒന്നുമല്ലെന്നും നിലപാടാണ് പ്രധാനമെന്നും ഈ കുറിപ്പില്‍ പറയുന്നു.

Next Story

RELATED STORIES

Share it