Cricket

അന്താരാഷ്ട്ര സൗഹൃദ മല്‍സരങ്ങള്‍; നെയ്മറെ ഒഴിവാക്കി ബ്രസീല്‍ സ്‌ക്വാഡ്

അന്താരാഷ്ട്ര സൗഹൃദ മല്‍സരങ്ങള്‍; നെയ്മറെ ഒഴിവാക്കി ബ്രസീല്‍ സ്‌ക്വാഡ്
X

സാവോപോളോ: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. ദേശീയ ടീമിന്റെ ലോകകപ്പിന് മുന്നോടിയായി ഉള്ള ഈ മാസത്തെ സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള സ്‌ക്വാഡില്‍ നെയ്മാറിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോടെ ലോകകപ്പ് കളിക്കാനുള്ള നെയ്മറിന്റെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീണിരിക്കുകയാണ്.

മല്‍സരങ്ങള്‍ക്കുള്ള ബ്രസീലിന്റെ 26 അംഗ ടീമിനെ പ്രഖ്യാപിച്ച പരിശീലകന്‍ കാര്‍ലോ അന്‍ചലോട്ടി , പൂര്‍ണ്ണ ഫിറ്റ്‌നസ് നേടാത്തതിനെ തുടര്‍ന്നാണ് നെയ്മറിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് വ്യക്തമാക്കി. 2023ഇല്‍ മുട്ടില്‍ ഏറ്റ ഗുരുതരമായ പരിക്കിന് ശേഷം നെയ്മര്‍ ബ്രസീല്‍ ടീമിനായി ബൂട്ടണിഞ്ഞിട്ടില്ല. സാന്റോസ് ക്ലബ്ബിലേക്ക് തിരിച്ചെത്തിയ ശേഷം ചില മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ടെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം തുടരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അടുത്തിടെ പേശിയിലുണ്ടായ പരിക്കിനെ തുടര്‍ന്നും അദ്ദേഹത്തിനു മല്‍സരം നഷ്ടപ്പെട്ടിരുന്നു.

ബ്രസീല്‍ ഈ മാസം 26-ന് ഫ്രാന്‍സിനെയും 31-ന് ക്രൊയേഷ്യക്കെതിരെയും സൗഹൃദ മല്‍സരങ്ങളില്‍ ഏറ്റുമുട്ടും. ലോകകപ്പ് മുന്നില്‍ കണ്ടു പ്രഖ്യാപിച്ച സ്‌ക്വാഡില്‍ യുവ താരങ്ങളായ എന്‍ഡ്രിക്, ഇഗോര്‍ തിയാഗോ തുടങ്ങിയവര്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. വിനിമാര്‍ ജൂനിയര്‍, റാഫിന്യ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി എന്നിവരും ടീമിലുണ്ട്.


Brazil squad:

Goalkeepers: Alisson (Liverpool), Bento (Al-Nassr), Ederson (Fenerbahce).

Defenders: Wesley (AS Roma), Alex Sandro (Flamengo), Douglas Santos (Zenit St Petersburg), Marquinhos (Paris St Germain), Gabriel Magalhaes (Arsenal), Bremer (Juventus), Danilo (Flamengo), Ibanez (Al-Ahli), Leo Pereira (Flamengo).

Midfielders: Andrey Santos (Chelsea), Casemiro (Manchester United), Danilo (Botafogo), Fabinho (Al-Ittihad), Gabriel Sara (Galatasaray).

Forwards: Endrick (Olympique Lyonnais), Igor Thiago (Brentford), Luiz Henrique (Zenit St Petersburg), Rayan (Bournemouth), Joao Pedro (Chelsea), Gabriel Martinelli (Arsenal), Matheus Cunha (Manchester United), Raphinha (Barcelona), Vinicius Jr (Real Madrid).





Next Story

RELATED STORIES

Share it