Latest News

കെ സുധാകരനെ അനുനയിപ്പിക്കാന്‍ രമേശ് ചെന്നിത്തല

കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തല

കെ സുധാകരനെ അനുനയിപ്പിക്കാന്‍ രമേശ് ചെന്നിത്തല
X

ന്യൂഡല്‍ഹി: കെ സുധാകരനെ അനുനയിപ്പിക്കാന്‍ രമേശ് ചെന്നിത്തല. ഡല്‍ഹിയിലെ കെ സുധാകരന്‍ എംപിയുടെ ഫ്ലാറ്റിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ഷമ മുഹമ്മദും സുധാകരനെ കാണാനെത്തി. കെ സുധാകരന്‍ കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കന്മാരില്‍ ഒരാളാണെന്നും പാര്‍ട്ടിയുടെ കരുത്താണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഞാന്‍ കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോള്‍ ഒന്‍പത് വര്‍ഷം എന്നോടൊപ്പം ജനറല്‍ സെക്രട്ടറിയായിരുന്നു. അദ്ദേഹം ഇപ്പോള്‍ പാര്‍ലമെന്റ് അംഗമാണ്. കോണ്‍ഗ്രസിന്റെ കരുത്താണ് സുധാകരന്‍. അദ്ദേഹവുമായി ഞാന്‍ സംസാരിച്ചു. തീരുമാനമെടുക്കുന്നത് ഞാന്‍ അല്ലല്ലോ. പാര്‍ട്ടി ഹൈക്കമാന്‍ഡാണ്. നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഏത് ഘട്ടത്തിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തകരുണ്ട്. അനുനയിപ്പിക്കാന്‍ അദ്ദേഹം ആരോടും പിണങ്ങിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മല്‍സരിക്കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസ് തീരുമാനം. കെ സുധാകരനും അടൂര്‍ പ്രകാശനും അടക്കം മല്‍സര സന്നദ്ധത അറിയിച്ച എംപിമാര്‍ക്കാര്‍ക്കും സീറ്റ് നല്‍കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. അടൂര്‍ പ്രകാശുമായി നേതാക്കള്‍ ആശയവിനിമയം നടത്തിയതായാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന നിലപാടില്‍ ഉറച്ചുതന്നെയാണ് കെ സുധാകരന്‍. നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡല്‍ഹിയിലെത്തിയ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

Next Story

RELATED STORIES

Share it