Sub Lead

അപകടത്തില്‍ തകര്‍ന്ന് കുഞ്ഞാലിയുടെ പ്രവാസ ജീവിതം; കാരുണ്യം തേടി കുടുംബം

25 വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ കുഞ്ഞാലിക്ക് ബാക്കിയാകുന്നത് അപകടത്തില്‍ തളര്‍ന്ന ശരീരവും കേറി കിടക്കാന്‍ ഒരു കൂരപോലും ഇല്ലാത്ത ശൂന്യതയും. തൃശൂര്‍ കേച്ചേരി സ്വദേശി കുഞ്ഞാലി മോനുട്ടിയാണ് അബൂദബി മഫ്‌റഖ് ആശുപത്രി കിടക്കയില്‍ അനങ്ങാന്‍ കഴിയാതെ കിടക്കുന്നത്.

അപകടത്തില്‍ തകര്‍ന്ന് കുഞ്ഞാലിയുടെ പ്രവാസ ജീവിതം; കാരുണ്യം തേടി കുടുംബം
X

അബൂദബി/തൃശൂര്‍: 25 വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ കുഞ്ഞാലിക്ക് ബാക്കിയാകുന്നത് അപകടത്തില്‍ തളര്‍ന്ന ശരീരവും കേറി കിടക്കാന്‍ ഒരു കൂരപോലും ഇല്ലാത്ത ശൂന്യതയും. തൃശൂര്‍ കേച്ചേരി സ്വദേശി കുഞ്ഞാലി മോനുട്ടിയാണ് അബൂദബി മഫ്‌റഖ് ആശുപത്രി കിടക്കയില്‍ അനങ്ങാന്‍ കഴിയാതെ കിടക്കുന്നത്. ഇനി എന്ത് ചെയ്യണമെന്ന് പോലും അറിയാതെ കാരുണ്യ കൈകള്‍ തേടുകയാണ് ഭാര്യയും പറക്കമുറ്റാത്ത മൂന്ന് കുട്ടികളുമടങ്ങിയ അദ്ദേഹത്തിന്റെ കുടുംബം.

ബഖാലയില്‍ ഡെലിവറി ജീവനക്കാരനായിരുന്ന കുഞ്ഞാലിക്ക് ഡിസംബര്‍ 28ന് അല്‍ബാഹിയ ബഹര്‍ എന്ന സ്ഥലത്തുണ്ടായ ബൈക്കപകടത്തിലാണ് പരിക്കേറ്റത്. ഇന്‍ഷുറന്‍സ് ലഭ്യമാകാത്ത സാഹചര്യവുമാണുള്ളത്. അബൂദബി മഫ്‌റഖ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇദ്ദേഹം ഇതിനകം മൂന്ന് ശസ്ത്രക്രിയക്ക് വിധേയനായി. അരക്കു താഴെ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. അത് തിരിച്ചുകിട്ടാന്‍ സാധ്യതയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

വാടക വീട്ടിലാണ് കുഞ്ഞാലിയുടെ കുടുംബം താമസിക്കുന്നത്. ഇദ്ദേഹത്തിനും കുടുംബത്തിനും നേരിട്ട ദൗര്‍ഭാഗ്യമറിഞ്ഞ് ഉദാരമതിയായ നാട്ടുകാരന്‍ നാല് സെന്റ് സ്ഥലം സൗജന്യമായി നല്‍കിയിട്ടുണ്ട്.ഇവിടെ ഒരു വീട് നിര്‍മിക്കാനും കുഞ്ഞാലിയുടെ കുഞ്ഞു മക്കള്‍ പ്രാപ്തരാകുന്നതു വരെ അവരെ സംരക്ഷിക്കാനും നാട്ടുകാര്‍ ചേര്‍ന്ന് 'കുഞ്ഞാലി മോനുട്ടി സഹായ കമ്മറ്റി' രൂപവത്കരിച്ചിക്കുണ്ട്. ഉദാരമതികളില്‍നിന്ന് സഹായം കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്മിറ്റി.

സഹായം നല്‍കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് അബ്ദുല്‍ അസീസ് ബഹിയ അബൂദബി (ഫോണ്‍: 0507228038), അഫ്‌സല്‍ ദുബൈ (0558482421) എന്നിവരുമായി ബന്ധപ്പെടാം. ഫെഡറല്‍ ബാങ്ക് കേച്ചേരി ശാഖയിലെ കുഞ്ഞാലി മോനുട്ടിയുടെ അക്കൗണ്ടിലേക്കും സഹായം കൈമാറാം. അക്കൗണ്ട് വിവരങ്ങള്‍: പേര്: Kunjali Monutty Pozhangaraillathil. അക്കൗണ്ട് നമ്പര്‍: 16392100007585. ഐ.എഫ്.എസ്.സി: FDRL0001639.

Next Story

RELATED STORIES

Share it