ചാംപ്യന്‍സ് ലീഗിന് ഇന്ന് തുടക്കം; ആദ്യ ദിനം വമ്പന്‍മാര്‍ ഇറങ്ങും; പിഎസ്ജിക്ക് എതിരാളി യുവന്റസ്
മല്‍സരം രാത്രി 12.30 ആണ്.

പാരിസ്: ചാംപ്യന്‍സ് പുതിയ സീസണിന്റെ ഗ്രൂപ്പ് ഘട്ട മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം. നിലവിലെ ചാംപ്യന്‍ റയല്‍മാഡ്രിഡ്, ഇംഗ്ലിഷ് പ്രമുഖന്‍മാരായ ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, ഫ്രഞ്ച് ഭീമന്‍മാരായ പിഎസ്ജി, ഇറ്റാലിയന്‍ ചാംപ്യന്‍മാര്‍ എസി മിലാന്‍ എന്നിവര്‍ ആദ്യ പോരാട്ടത്തിനായി ഇറങ്ങും.
റയല്‍ മാഡ്രിഡിന് സ്‌കോട്ടിഷ് വമ്പന്‍മാരായ സെല്‍റ്റിക്കാണ് എതിരാളി. മല്‍സരം രാത്രി 12.30 ആണ്. ഗ്രൂപ്പ് എഫിലാണ് റയല്‍. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ശക്തര്‍ ഡൊണറ്റ്‌സക്ക് ആര്‍ബി ലെപ്‌സിഗിനെ നേരിടും.
ഗ്രൂപ്പ് ഇയില്‍ നടക്കുന്ന മല്‍സരത്തില്‍ ചെല്‍സിയുടെ എതിരാളി ക്രൊയേഷ്യന്‍ ക്ലബ്ബ് ഡൈനാമോ സെഗറിബ് ആണ്. രാത്രി 12.30നാണ് മല്‍സരം. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ എസി മിലാന്‍ ആര്‍ ബി സാള്‍സ്ബര്‍ഗുമായി കൊമ്പുകോര്‍ക്കും.
ഗ്രൂപ്പ് ജിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ എതിരാളി സെവിയ്യയാണ്. സിറ്റിയുടെ മല്‍സരം രാത്രി 10.30നാണ്. ഇതേ ഗ്രൂപ്പില്‍ ഡോര്‍ട്ട്മുണ്ട് എഫ് സി കൊഫന്‍ഗെന്നിനെ നേരിടും. ഗ്രൂപ്പ് എച്ചിലെ ക്ലാസ്സിക്ക് പോരാട്ടത്തില്‍ പിഎസ്ജി യുവന്റസിനെ നേരിടും. മല്‍സരം 12.30നാണ്. മറ്റൊരു മല്‍സരത്തില്‍ ബെന്‍ഫിക്ക ഇസ്രായേല്‍ ക്ലബ്ബ് മക്കാബി ഹെയ്ഫയെ നേരിടും.മല്‍സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് സംപ്രേക്ഷണം ചെയ്യും.
RELATED STORIES
കരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു
7 Sep 2023 1:41 PM GMTപാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു
30 Aug 2023 11:57 AM GMTഅട്ടപ്പാടിയില്‍ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു
24 Aug 2023 9:51 AM GMTപാലക്കാട്ട് ബസ് അപകടം; രണ്ട് മരണം
23 Aug 2023 5:13 AM GMTപട്ടാമ്പി നഗരസഭ മുന്‍ ചെയര്മാന് കെഎസ് ബിഎ തങ്ങള്‍ അന്തരിച്ചു
30 July 2023 1:24 PM GMT