Latest News

എ വി ഗോപിനാഥിനെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു

എ വി ഗോപിനാഥിനെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു
X

പാലക്കാട്: മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും പെരിങ്ങോട്ടുകുറിശ്ശിയിലെ നേതാവുമായ എ വി ഗോപിനാഥിനെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു. ഡോ. വി കെ വിജയന്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ഗോപിനാഥിന്റെ നിയമനം.

നിയമനത്തില്‍ അതിയായ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയ്യാറാണ്. ഇനി എന്നും സിപിഎമ്മിനൊപ്പമായിരിക്കുമെന്നും എ വി ഗോപിനാഥ് പറഞ്ഞു. നിയമനവുമായി ബന്ധപ്പെട്ട ഫയല്‍ നിയമവകുപ്പ് അംഗീകരിച്ച് ദേവസ്വം സെക്രട്ടറിക്ക് കൈമാറി. ഉത്തരവ് പുറത്തിറങ്ങുന്നതോടെ ചുമതലയേറ്റെടുക്കും.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പെരിങ്ങോട്ടുകുറിശ്ശിയില്‍ നിന്നാണ് ഗോപിനാഥ് മല്‍സരിച്ചത്. അന്ന് അവിടെ തോറ്റ ഗോപിനാഥ് തന്റെ തോല്‍വിക്കു കാരണം സിപിഎമ്മിലെ ചില പ്രാദേശിക നേതാക്കളാണെന്ന് പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it