Latest News

യുഎസ് താവളങ്ങളില്‍ ആക്രമണം നടത്തി ഇറാന്‍

യുഎസ് താവളങ്ങളില്‍ ആക്രമണം നടത്തി ഇറാന്‍
X

സൗദി: യുഎസ് താവളങ്ങളില്‍ വലിയ തോതിലുള്ള ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) പറഞ്ഞു.

ഇറാന്റെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ഐആര്‍എന്‍എയുടെ റിപോര്‍ട്ട് പ്രകാരം, ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ അല്‍ ദഫ്ര വ്യോമതാവളമായിരുന്നു.

മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണം, മുന്‍കൂര്‍ മുന്നറിയിപ്പ് റഡാര്‍ സംവിധാനങ്ങള്‍, എംക്യു-9 ഡ്രോണുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഉപയോഗിക്കുന്ന ഹാംഗറുകള്‍, യുഎസ് രഹസ്യാന്വേഷണ വിമാനങ്ങളുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ എന്നിവ നശിപ്പിച്ചതായി ഇറാന്‍ സൈന്യം അറിയിച്ചു.കുവൈത്തിന്റെ അലി അല്‍ സലേം വ്യോമതാവളവും കനത്ത മിസൈല്‍ ആക്രമണത്തിന് ഇരയായതായി ഇറാനിയന്‍ സൈന്യം അറിയിച്ചു.

Next Story

RELATED STORIES

Share it