Latest News

മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്; ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെ വെറുതെ വിട്ടു

മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്; ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെ വെറുതെ വിട്ടു
X

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ റാം ചന്ദര്‍ ഛത്രപതി കൊല്ലപ്പെട്ട കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി കുറ്റവിമുക്തനാക്കി. കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിന് ഏഴ് വര്‍ഷത്തിന് ശേഷമാണ് കോടതി കുറ്റവിമുക്തനാക്കിയത്.

2002ല്‍ ഹരിയാനയിലെ സിര്‍സയില്‍ വീടിന്റെ മുന്‍പില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതി വെടിയേറ്റ് കൊല്ലപ്പെട്ടത്.സിര്‍സയിലെ ദേര ആസ്ഥാനത്ത് അനുയായികളായ വനിതകളെ ലൈംഗികമായി ചൂഷണം ചെയ്തതായി ആരോപിക്കുന്ന ഒരു അജ്ഞാത കത്ത് അദ്ദേഹത്തിന്റെ പത്രമായ 'പൂര സച്ച്' പ്രസിദ്ധീകരിച്ചതിനു പിന്നാലെയായിരുന്നു കൊലപാതകം.

2019-ലാണ് ഈ കേസില്‍ റാം റഹിം കുറ്റക്കാരനാണെന്ന് കണ്ടെത്തി സിബിഐ കോടതി ശിക്ഷ വിധിച്ചത്. ഇതിനെതിരെ ഗുര്‍മീത് അപ്പീല്‍ നല്‍കുകയായിരുന്നു. ഹരിയാനയിലെ റോഹ്തക്കിലെ സുനാരിയ ജയിലിലാണ് ഗുര്‍മീത്. തന്റെ രണ്ട് ശിഷ്യന്മാരെ ബലാല്‍സംഗം ചെയ്തതിന് 2017-ല്‍ ലഭിച്ച 20 വര്‍ഷത്തെ തടവും സിങ് അനുഭവിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it