Latest News

പുതുവൈപ്പില്‍ മല്‍സ്യബന്ധന ബോട്ട് മുങ്ങി; ഒരാള്‍ക്ക് ദാരുണാന്ത്യം

പുതുവൈപ്പില്‍ മല്‍സ്യബന്ധന ബോട്ട് മുങ്ങി; ഒരാള്‍ക്ക് ദാരുണാന്ത്യം
X

കൊച്ചി: വൈപ്പിന്‍ പുതുവൈപ്പില്‍ ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. സംഭവത്തില്‍ അമ്പലപ്പുഴ സ്വദേശി രഞ്ജന്‍ (65) ആണ് മരിച്ചത്. അപകട സമയത്ത് ആറു പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം.

കടല്‍ത്തിരകളില്‍ പെട്ട് ബോട്ടിന്റെ അടിപ്പലക തകര്‍ന്നാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട അഞ്ചു പേരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്‍എന്‍ജി ജെട്ടിക്ക് സമീപം മൂന്നു നോട്ടിക്കല്‍ മൈല്‍ അകലെ സെന്റ് സേവ്യര്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കടലില്‍ മുങ്ങിയ ബോട്ട് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.

Next Story

RELATED STORIES

Share it