Football

നോര്‍ത്ത് വെസ്റ്റ് ഡെര്‍ബി; സലാ-റൊണാള്‍ഡോ അങ്കം ഇന്ന് രാത്രി

ഇതിന്റെ ഉത്തരമാണ് ചെമ്പടയും ചുവപ്പ് ചെകുത്താന്‍മാരും തമ്മിലുള്ള മല്‍സരഫലം.

നോര്‍ത്ത് വെസ്റ്റ് ഡെര്‍ബി; സലാ-റൊണാള്‍ഡോ അങ്കം ഇന്ന് രാത്രി
X




ഓള്‍ഡ്ട്രാഫോഡ്: ഇംഗ്ലണ്ടിലെ പ്രശ്‌സതമായ നോര്‍ത്ത് വെസ്റ്റ് ഡെര്‍ബി ഇന്ന് ഓള്‍ഡ് ട്രാഫോഡില്‍. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുനൈറ്റും ഏറ്റുമുട്ടുന്നത് ഓള്‍ഡ്ട്രാഫോഡില്‍ രാത്രി ഒമ്പത് മണിക്കാണ്. മല്‍സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് എച്ച് ഡി വണ്ണില്‍ കാണാം. പ്രീമിയര്‍ ലീഗിലെ നിലവിലെ ടോപ് സ്‌കോററായ മുഹമ്മദ് സലായും യുനൈറ്റഡിന്റെ റൊണാള്‍ഡോയും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇന്ന് നടക്കുന്നത്. ലോക ഫുട്‌ബോളില്‍ സലായാണോ റൊണാള്‍ഡോയാണോ മികച്ചത് എന്ന വാഗ്‌വാദം കഴിഞ്ഞ ദിവസങ്ങളില്‍ യൂറോപ്പ്യന്‍ ഫുട്‌ബോളില്‍ സജീവമാണ്. ഇതിന്റെ ഉത്തരമാണ് ചെമ്പടയും ചുവപ്പ് ചെകുത്താന്‍മാരും തമ്മിലുള്ള മല്‍സരഫലം. ലീഗില്‍ ഒമ്പത് മല്‍സരങ്ങളില്‍ നിന്നായി എട്ട് ഗോളുകള്‍ നേടിയാണ് സലാ നില്‍ക്കുന്നത്. റൊണാള്‍ഡോയുടെ സമ്പാദ്യം നാല് ഗോളുകളാണ്. കഴിഞ്ഞ മല്‍സരങ്ങളില്‍ റൊണാള്‍ഡോ ഫോം വീണ്ടെടുത്തെങ്കിലും യുനൈറ്റഡ് നിരയുടെ പ്രകടനം ഏറെ മെച്ചപ്പെടേണ്ടതുണ്ട്. ലിവര്‍പൂള്‍ ലീഗില്‍ മൂന്നാം സ്ഥാനത്തും യുനൈറ്റഡ് ആറാം സ്ഥാനത്തുമാണ്. ലിവര്‍പൂള്‍ ലീഗില്‍ അപരാജിത കുതിപ്പാണ് തുടരുന്നത്. ലിവര്‍പൂള്‍ നിരയില്‍ എല്ലാ താരങ്ങള്‍ മിന്നും ഫോമിലാണ് കളിക്കുന്നത്.







Next Story

RELATED STORIES

Share it