Football

പ്രീമിയര്‍ ലീഗ്; ഗണ്ണേഴ്‌സിനെ അട്ടിമറിച്ച് എവര്‍ട്ടണ്‍; ദുരിതം തീരാതെ ലിവര്‍പൂള്‍; കുതിപ്പ് തുടര്‍ന്ന് ചെകുത്താന്‍മാര്‍

കസിമറോ 70ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

പ്രീമിയര്‍ ലീഗ്; ഗണ്ണേഴ്‌സിനെ അട്ടിമറിച്ച് എവര്‍ട്ടണ്‍; ദുരിതം തീരാതെ ലിവര്‍പൂള്‍; കുതിപ്പ് തുടര്‍ന്ന് ചെകുത്താന്‍മാര്‍
X


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലിനെ അട്ടിമറിച്ച് എവര്‍ട്ടണ്‍. പുതിയ കോച്ചിന് കീഴിലിറങ്ങിയ എവര്‍ട്ടണ്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ജയിച്ചത്. 60ാം മിനിറ്റില്‍ ടര്‍കോവസ്‌കിയാണ് എവര്‍ട്ടണിനായി സ്‌കോര്‍ ചെയ്തത്.


ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്രിസ്റ്റല്‍ പാലസിനെ 2-1ന് പരാജയപ്പെടുത്തി. ഗോള്‍ മെഷീന്‍ റാഷ്‌ഫോഡ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരാണ് ചെകുത്താന്‍മാര്‍ക്കായി സ്‌കോര്‍ ചെയ്തത്. കസിമറോ 70ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.


മറ്റൊരു മല്‍സരത്തില്‍ വോള്‍വ്‌സ് എതിരില്ലാത്ത മൂന്ന് ഗോളിന് ലിവര്‍പൂളിനെ പരാജയപ്പെടുത്തി. ലിവര്‍പൂള്‍ ലീഗില്‍ 10ാം സ്ഥാനത്ത് തുടരുന്നു. വോള്‍വ്‌സ് 15ാം സ്ഥാനത്താണ്. മറ്റൊരു മല്‍സരത്തില്‍ ബ്രിങ്ടണ്‍ ബേണ്‍മൗത്തിന് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ആറാം സ്ഥാനത്തെത്തി. സ്താംപടണിനെ വീഴ്ത്തി ബ്രിന്റ്‌ഫോഡ് ഏഴാം സ്ഥാനത്തെത്തി.




Next Story

RELATED STORIES

Share it