Football

ഗോള്‍ഡന്‍ ബൂട്ട് വാര്‍ഡിക്ക്, ഗോള്‍ഡന്‍ ഗ്ലോവ് എഡേഴ്‌സണ്‍; അസിസ്റ്റില്‍ റെക്കോഡിട്ട് ഡി ബ്രൂണി

23 ഗോള്‍ നേടി ടോപ് സ്‌കോററായാണ് വാര്‍ഡി പുരസ്‌കാരം സ്വന്തമാക്കിയത്. അവസാന മല്‍സരത്തില്‍ യുനൈറ്റഡിനോട് തോറ്റങ്കിലും വാര്‍ഡിയുടെ നേട്ടം ലെസ്റ്ററിന് ആശ്വാസമായി.

ഗോള്‍ഡന്‍ ബൂട്ട് വാര്‍ഡിക്ക്, ഗോള്‍ഡന്‍ ഗ്ലോവ് എഡേഴ്‌സണ്‍; അസിസ്റ്റില്‍ റെക്കോഡിട്ട് ഡി ബ്രൂണി
X

മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് അവസാനിച്ചപ്പോള്‍ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം ലെസ്റ്റര്‍ സിറ്റിയുടെ ജാമി വാര്‍ഡിക്ക്. 23 ഗോള്‍ നേടി ടോപ് സ്‌കോററായാണ് വാര്‍ഡി പുരസ്‌കാരം സ്വന്തമാക്കിയത്. അവസാന മല്‍സരത്തില്‍ യുനൈറ്റഡിനോട് തോറ്റങ്കിലും വാര്‍ഡിയുടെ നേട്ടം ലെസ്റ്ററിന് ആശ്വാസമായി. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡും വാര്‍ഡി കരസ്ഥമാക്കി. 33 കാരനായ വാര്‍ഡി തകര്‍ത്തത് ദ്രോഗ്‌ബെയുടെ റെക്കോഡാണ്. ഐവറികോസ്റ്റ് താരമായ ദ്രിദിയര്‍ ദ്രോഗബെ് 32 വയസ്സില്‍ ചെല്‍സിക്കായി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയിരുന്നു. പ്രീമിയര്‍ ലീഗില്‍ വാര്‍ഡിക്ക് തൊട്ടുപിറകെയുള്ളത് 22 ഗോളുമായി ആഴ്‌സണലിന്റെ പിയറേ എമറിക്ക് ഒബമേയാങാണ്. സതാംപ്ടണിന്റെ ഡാനി ഇങ്‌സും സീസണില്‍ 22 ഗോളുകള്‍ നേടിയിട്ടുണ്ട്.

ഗോള്‍ഡന്‍ ഗ്ലോവ് പുരസ്‌കാരം മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ കീപ്പര്‍ എഡേഴ്‌സണ്‍ കരസ്ഥമാക്കി. 16 ക്ലീന്‍ ഷീറ്റുകള്‍ നേടിയാണ് പ്രീമിയര്‍ ലീഗിലെ ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോവ് പുരസ്‌കാരം ബ്രസീല്‍ താരം നേടിയത്.

സീസണില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നേട്ടം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഡി ബ്രൂണി സ്വന്തമാക്കി. 20 അസിസ്റ്റുകളാണ് ബ്രൂണി ഇത്തവണ നേടിയത്. ആഴ്‌സണല്‍ ഇതിഹാസം തിയറി ഹെന്ററിയുടെ റെക്കോഡാണ് ബ്രൂണി മറികടന്നത്. താരം 13 ഗോളുകളും ഈ സീസണില്‍ നേടിയിട്ടുണ്ട്. സിറ്റി താരം ഡേവിഡ് സില്‍വയുടെ അവസാന മല്‍സരമായിരുന്നു ഇന്നത്തേത്. ഈ സീസണോടെ സിറ്റി വിടുമെന്ന് സ്‌പെയിന്‍ താരം കൂടിയായ സില്‍വ നേരത്തെ അറിയിച്ചിരുന്നു. 10 വര്‍ഷമായി സിറ്റിക്കൊപ്പം കളിച്ച താരമാണ് സില്‍വ. സിറ്റി പ്രമുഖ കിരീടം നേടുന്നതില്‍ പ്രധാന പങ്ക് വഹിച്ച താരമാണ് സില്‍വ.

Next Story

RELATED STORIES

Share it