Football

നപ്പോളിക്ക് വേണം റൊണാള്‍ഡോയെ; പകരം ഒസിമനെ തരാം

നപ്പോളി താരം കഴിഞ്ഞ സീസണില്‍ 18 ഗോളുകളും ആറ് അസിസ്റ്റും നേടിയിരുന്നു.

നപ്പോളിക്ക് വേണം റൊണാള്‍ഡോയെ; പകരം ഒസിമനെ തരാം
X


മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഇറ്റാലിയന്‍ പ്രമുഖരായ നപ്പോളി. എന്നാല്‍ സ്വാപ്പ് ഡീലിനാണ് നപ്പോളിക്ക് താല്‍പ്പര്യം. യുനൈറ്റഡിന് ആവശ്യമുള്ള ഒസിമിനെ നല്‍കാമെന്നാണ് നപ്പോളി അറിയിച്ചത്. എന്നാല്‍ റൊണാള്‍ഡോയെ മാത്രം നപ്പോളിക്ക് വേണ്ട. പകരം 100 മില്ല്യണ്‍ യൂറോയും വേണം. കൂടാതെ റൊണാള്‍ഡോയെ ലോണില്‍ മാത്രമേ നപ്പോളിക്ക് ആവശ്യമുള്ളൂ. അതായത് താരത്തിന്റൈ ശമ്പളത്തിന്റെ പകുതിയും യുനൈറ്റഡ് നല്‍കണം. ഈ ഡീലിന് യുനൈറ്റഡ് നില്‍ക്കില്ലെന്ന് ഉറപ്പാണ്. റൊണാള്‍ഡോയുടെ ഏജന്റ് ജോര്‍ജ്ജ് മെന്‍ഡിസ് ഈ ഡീല്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. മികച്ച ഫോര്‍വേഡായ നൈജീരിയയുടെ ഒസിമനെ (23) ടീമിലെത്തിക്കാന്‍ യുനൈറ്റഡ് ദീര്‍ഘകാലമായി നോട്ടമിടുന്നു. നപ്പോളി താരം കഴിഞ്ഞ സീസണില്‍ 18 ഗോളുകളും ആറ് അസിസ്റ്റും നേടിയിരുന്നു.




Next Story

RELATED STORIES

Share it