Football

ചാംപ്യന്‍സ് ലീഗില്‍ കവാനിയില്ല; പിഎസ്ജിക്ക് 'പരിക്ക് വില്ലന്‍'

ചാംപ്യന്‍സ് ലീഗില്‍ കവാനിയില്ല;  പിഎസ്ജിക്ക് പരിക്ക് വില്ലന്‍
X

പാരിസ്; ചാംപ്യന്‍സ് ലീഗില്‍ ചൊവ്വാഴ്ച നടക്കുന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരേ പിഎസ്ജിക്ക് പരിക്ക് വില്ലനാവുന്നു. പരിക്കിനെ തുടര്‍ന്ന് നെയ്മര്‍ക്ക് പിറകെ എഡിസണ്‍ കവാനിയും ചാംപ്യന്‍സ് ലീഗില്‍ കളിക്കില്ല. ലീഗ് വണ്ണില്‍ ബോര്‍ഡെസ്‌കിനെതിരേയുള്ള മല്‍സരത്തിലാണ് ഉറുഗ്വന്‍ താരത്തിന്റെ കാലിന് പരിക്കേറ്റത്. 42ാം മിനിറ്റില്‍ പെനാല്‍റ്റി കിക്ക് എടുക്കുന്നതിനിടെയാണ് കവാനിക്ക് പരിക്കേറ്റത്. ചൊവ്വാഴ്ച നടക്കുന്ന മല്‍സരത്തില്‍ താരത്തിന് കളിക്കാന്‍ കഴിയില്ലെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. ഇതോടെ യുനൈറ്റഡിനെതിരായ പിഎസ്ജിയുടെ പോരാട്ടം കടുത്തതാകും. മിഡ്ഫീല്‍ഡര്‍ മാര്‍ക്കോ വെറാട്ടിയും കളിക്കുന്ന കാര്യം സംശയമാണ്. വെറാട്ടി പൂര്‍ണ്ണമായും പരിക്കില്‍ നിന്ന് മുക്തനായിട്ടില്ല. മൂന്ന് പേരുടെ കുറവ് പിഎസ്ജിയ്ക്ക് കടുത്ത വെല്ലുവിളിയാകും. യുനൈറ്റഡ് ആകട്ടെ മികച്ച ഫോമിലാണ്. കോച്ച് സോള്‍ഷ്യറിന്റെ കീഴില്‍ തുടര്‍ച്ചയായ 11ാം ജയവുമായി ടീം കുതിക്കുകയാണ്. യുനൈറ്റഡ് താരങ്ങളായ പോള്‍ പോഗ്‌ബെ, ആന്റണി മാര്‍ഷ്യല്‍ എന്നിവര്‍ കരിയറിലെ മികച്ച ഫോമിലാണ്.സോള്‍ഷ്യറുടെ കീഴില്‍ പിഎസ്ജിക്കെതിരേ മിന്നും ജയമാണ് യുനൈറ്റഡിന്റെ ലക്ഷ്യം. പരിക്കിനെ തുടര്‍ന്ന് കളിക്കാത്തവര്‍ രണ്ടാം പാദമല്‍സരത്തില്‍ തിരിച്ചുവരുമെന്നതാണ് പിഎസ്ജിയുടെ ഏക ആശ്വാസം. ചാംപ്യന്‍സ് ലീഗ് കിരീടം ഈ വര്‍ഷത്തെ പിഎസ്ജിയുടെ പ്രധാന കിരീട ലക്ഷ്യങ്ങളില്‍ ഒന്നാണ്. നെയ്മറിനെ ടീമിലെത്തിച്ചതും ഈ ലക്ഷ്യങ്ങള്‍ മുന്നില്‍ വച്ചാണ്. എന്നാല്‍ താരത്തിന്റെ പരിക്ക് ഏവരെയും ഞെട്ടിച്ചിരുന്നു.

Next Story

RELATED STORIES

Share it