Football

ഐപിഎല്‍; ആര്‍സിബി വിജയവഴിയില്‍; ചെന്നൈക്ക് തോല്‍വി

ഹര്‍ഷല്‍ പട്ടേല്‍ മൂന്നും മാക്‌സ വെല്‍ രണ്ടും വിക്കറ്റ് നേടി.

ഐപിഎല്‍; ആര്‍സിബി വിജയവഴിയില്‍; ചെന്നൈക്ക് തോല്‍വി
X


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിജയവഴിയില്‍ തിരിച്ചെത്തി. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിട്ട അവര്‍ 13 റണ്‍സിന്റെ ജയം വരിച്ചു. 174 റണ്‍സിന്റെ ലക്ഷ്യം പിന്‍തുടര്‍ന്ന ചെന്നൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഡെവണ്‍ കോണ്‍വെ (37 പന്തില്‍ 56), മോയിന്‍ അലി(34) എന്നിവര്‍ മാത്രമാണ് ചെന്നൈ നിരയില്‍ പിടിച്ച് നിന്നത്. ക്യാപ്റ്റന്‍ ധോണി(2), ജഡേജ(3), ഉത്തപ്പ(1) എന്നിവര്‍ ഇന്ന് നിരാശപ്പെടുത്തി. ഹര്‍ഷല്‍ പട്ടേല്‍ മൂന്നും മാക്‌സ വെല്‍ രണ്ടും വിക്കറ്റ് ആര്‍സിബിയ്ക്കായി നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടി. ലൊമറോര്‍(42) ആണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. ഫഫ് ഡു പ്ലിസ്സിസ് 38ഉം വിരാട് കോഹ്‌ലി 30ഉം റണ്‍സെടുത്ത് പുറത്തായി. 26 റണ്‍സെടുത്ത് ദിനേശ് കാര്‍ത്തിക്ക് പുറത്താവാതെ നിന്നു.


Next Story

RELATED STORIES

Share it