Football

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ജയത്തോടെ സിറ്റി തുടങ്ങി; തോല്‍വിയോടെ യുനൈറ്റഡ്

പാസ്‌കല്‍ ഗ്രോസ് ആദ്യ പകുതിയില്‍ തന്നെ ബ്രിങ്ടണ്‍ന്റെ ഇരട്ട ഗോള്‍ നേടി.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ജയത്തോടെ സിറ്റി തുടങ്ങി; തോല്‍വിയോടെ യുനൈറ്റഡ്
X


മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ കിരീട ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി ജയത്തോടെ സീസണിന് തുടക്കമിട്ടു. പുതിയ സൈനിങായ എര്‍ലിങ് ഹാലന്റിന്റെ ഇരട്ട ഗോള്‍ നേട്ടത്തോടെയാണ് വെസ്റ്റ്ഹാം യുനൈറ്റഡിനെതിരേ സിറ്റി ജയിച്ചത്. 36, 65 മിനിറ്റുകളിലായാണ് ഹാലന്റിന്റെ ഗോളുകള്‍ പിറന്നത്.


ഏറെ പ്രതീക്ഷയോടെ പുതിയ കോച്ച് എറിക് ടെന്‍ ഹാഗിന് കീഴിലിറങ്ങിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തോല്‍വി ആയിരുന്നു ഫലം. ബ്രിങ്ടണ്‍ 2-1നാണ് ചുവപ്പ് ചെകുത്താന്‍മാര്‍ക്കെതിരേ മുന്നേറ്റം നടത്തിയത്. പാസ്‌കല്‍ ഗ്രോസ് ആദ്യ പകുതിയില്‍ തന്നെ ബ്രിങ്ടണ്‍ന്റെ ഇരട്ട ഗോള്‍ നേടി. യുനൈറ്റഡിന്റെ ഏക ഗോളും ബ്രിങ്ടണ്‍ന്റെ സംഭാവനയായിരുന്നു. മാക് അലിസ്റ്ററാണ് സെല്‍ഫ് ഗോള്‍ അടിച്ച് യുനൈറ്റഡിന് താല്‍ക്കാലിക ആശ്വാസം നല്‍കിയത്. മറ്റൊരു മല്‍സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ ബ്രന്റ്‌ഫോര്‍ഡ് 2-2ന് പിടിച്ചുകെട്ടി.




Next Story

RELATED STORIES

Share it