Latest News

മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ഇറാനെതിരേ നടപടി; ആക്രമണം പിന്നീട് തീരുമാനിച്ചതെന്ന് ഇസ്രായേല്‍

മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ഇറാനെതിരേ നടപടി; ആക്രമണം പിന്നീട് തീരുമാനിച്ചതെന്ന് ഇസ്രായേല്‍
X

തെല്‍ അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലില്‍ നിന്ന് പോയതിന് ശേഷമാണ് ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ സംയുക്ത നടപടി ആരംഭിച്ചതെന്ന് ഇസ്രായേല്‍ വക്താവ് റൂവന്‍ അസര്‍. മോദിയുടെ സന്ദര്‍ശന വേളയില്‍ തെഹ്‌റാനെതിരായ ആക്രമണം സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്ദര്‍ശനം അവസാനിച്ച് ഏകദേശം രണ്ടു ദിവസങ്ങള്‍ക്ക് ശേഷം സുരക്ഷാ മന്ത്രിസഭയുടെ അംഗീകാരപ്രകാരം ഇറാനെതിരേ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതായും അസര്‍ പറഞ്ഞു. 'ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ പ്രാദേശിക വികസനവും സഹകരണവും സംബന്ധിച്ച വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. തീരുമാനിക്കാത്ത കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കാറില്ല,' എന്നായിരുന്നു അസറിന്റെ പ്രതികരണം.

ഫെബ്രുവരി 25, 26 തിയ്യതികളില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി ഇസ്രായേലിലെത്തിയത്. 2017നു ശേഷമുള്ള രണ്ടാമത്തെ സന്ദര്‍ശനമായിരുന്നു. സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെ ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക തന്ത്രപരമായ പങ്കാളിത്തം ഉള്‍പ്പെടെ 17 കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചിരുന്നു.

Next Story

RELATED STORIES

Share it