Football

സ്പാനിഷ് കോപ്പാ ഡെല്‍ റേയില്‍ ഇന്ന് എല്‍ ക്ലാസ്സിക്കോ

സ്പാനിഷ് ലീഗിലെ അവസാന സ്ഥാനക്കാരായ അല്‍മേരിയയോട് പരാജയപ്പെട്ടാണ് ഒന്നാം സ്ഥാനക്കാരായ ബാഴ്‌സയുടെ വരവ്.

സ്പാനിഷ് കോപ്പാ ഡെല്‍ റേയില്‍ ഇന്ന് എല്‍ ക്ലാസ്സിക്കോ
X

മാഡ്രിഡ്: സ്പാനിഷ് കോപ്പാ ഡെല്‍ റേ സെമി ഫൈനല്‍ ആദ്യപാദത്തിന് ഇന്ന് തുടക്കം. ലാ ലിഗയിലെ ചിരവൈരികളും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നവരുമായി ബാഴ്‌സലോണയും റയല്‍ മാഡ്രിഡുമാണ് നേര്‍ക്കുനേര്‍ വരുന്നത്. ലോക ഫുട്‌ബോള്‍ ആരാധകരെ ഏറ്റവും കൂടുതല്‍ ആവേശം കൊള്ളിച്ച മല്‍സരങ്ങളായിരുന്നു എല്‍ ക്ലാസ്സിക്കോ. എന്നാല്‍ റൊണാള്‍ഡോയും മെസ്സിയും സ്‌പെയിന്‍ വിട്ടത്തോടെ എല്‍ ക്ലാസ്സിക്കോയുടെ ആവേശവും തന്നെ ചോര്‍ന്നിരിക്കുകയാണ്.





സ്പാനിഷ് ലീഗിലെ അവസാന സ്ഥാനക്കാരായ അല്‍മേരിയയോട് പരാജയപ്പെട്ടാണ് ഒന്നാം സ്ഥാനക്കാരായ ബാഴ്‌സയുടെ വരവ്. സ്പാനിഷ് കോപ്പാ ഡെല്‍ റേയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയാണ് റയലിന്റെ വരവ്. രാത്രി 1.30ന് മാഡ്രിഡിലാണ് മല്‍സരം. ലെവന്‍ഡോസ്‌കി, ഡെംബലെ, ക്രിസ്റ്റിയനന്‍ എന്നിവര്‍ കറ്റാലന്‍ നിരിയില്‍ ഇറങ്ങില്ല. റയല്‍ നിരയില്‍ ഡേവിഡ് ആല്‍ബ, ഫെര്‍ലാന്റ് മെന്‍ഡി എന്നിവരും പരിക്കിനെ തുടര്‍ന്ന് പുറത്താണ്.




Next Story

RELATED STORIES

Share it