Football

വീണ്ടും ഒന്നിച്ച്; മെസ്സിയെ സ്വാഗതം ചെയ്ത നെയ്മര്‍

ലിയോ-നെയ്മര്‍ കൂട്ടുകെട്ട് ഇനി പാരിസില്‍ മായാജാലം തീര്‍ക്കും.

വീണ്ടും ഒന്നിച്ച്; മെസ്സിയെ സ്വാഗതം ചെയ്ത നെയ്മര്‍
X


പാരിസ്: ബാഴ്‌സലോണയിലെ ഒറ്റ സുഹൃത്തുക്കളായ മെസ്സിയും നെയ്മറും പിഎസ്ജിയില്‍ വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. തന്റെ പ്രിയ സുഹൃത്ത് മെസ്സിയെ പിഎസ്ജിയിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് നെയ്മര്‍. വീണ്ടും ഒന്നിച്ച് എന്ന തലക്കെട്ടോടെയാണ് നെയ്മര്‍ ഇന്‍സ്റ്റയില്‍ മെസ്സിയുമൊത്തുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നാല് വര്‍ഷത്തിന് ശേഷമാണ് മെസ്സിയും നെയ്മറും വീണ്ടും പാരിസില്‍ ഒന്നിക്കുന്നത്. നെയ്മറെ പിഎസ്ജിയില്‍ നിന്ന് ബാഴ്‌സയിലേക്ക് എത്തിക്കാന്‍ മെസ്സി നേരത്തെ മാനേജ് മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ നെയ്മറുടെ വന്‍ പ്രതിഫലം ബാഴ്‌സയ്ക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ബാഴ്‌സയെ നിരവധി വിജയങ്ങളിലേക്ക് നയിച്ച ലിയോ-നെയ്മര്‍ കൂട്ടുകെട്ട് ഇനി പാരിസില്‍ മായാജാലം തീര്‍ക്കും.




Next Story

RELATED STORIES

Share it