ലോകകപ്പ്: സിംഹളവീര്യം വീണ്ടെടുക്കാന്‍ ലങ്കന്‍ പട
ഈ ലോകകപ്പില്‍ എത്തുമ്പോള്‍ എടുത്തുപറയാന്‍ ഒന്നുമില്ലാതെയാണ് അവര്‍ വരുന്നത്. ആഭ്യന്തര പ്രശ്‌നവും ക്രിക്കറ്റ് ബോര്‍ഡിലെ പ്രശ്‌നവും ലങ്കന്‍ ടീമിനെ തളര്‍ത്തിയിരിക്കുകയാണ്. എടുത്ത് പറയാന്‍ ഫോമിലുള്ള ഒരു താരം പോലും ശ്രീലങ്കയ്ക്കില്ല.
ലോര്‍ഡ്‌സ്: ഒരു കാലത്ത് ക്രിക്കറ്റ് ലോകത്തിന് നിരവധി ഇതിഹാസതാരങ്ങളെ സംഭാവന നല്‍കിയ ലങ്കന്‍ ടീം ഇന്ന് ദുര്‍ഘടപാതയിലാണ്. ഈ ലോകകപ്പില്‍ എത്തുമ്പോള്‍ എടുത്തുപറയാന്‍ ഒന്നുമില്ലാതെയാണ് അവര്‍ വരുന്നത്. ആഭ്യന്തര പ്രശ്‌നവും ക്രിക്കറ്റ് ബോര്‍ഡിലെ പ്രശ്‌നവും ലങ്കന്‍ ടീമിനെ തളര്‍ത്തിയിരിക്കുകയാണ്. എടുത്ത് പറയാന്‍ ഫോമിലുള്ള ഒരു താരം പോലും ശ്രീലങ്കയ്ക്കില്ല.
ടീമിന് പുറത്ത് പോയി തിരിച്ചുവന്ന ലസിത് മലിങ്ക എന്ന ബൗളര്‍ അല്ലാതെ മറ്റൊരു താരവും ലങ്കന്‍ ടീമില്‍ ഫോമിലല്ല. കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ പുറത്തായ ടീം അതിനുശേഷം നടന്ന 84 ഏകദിനങ്ങളില്‍ 55 എണ്ണങ്ങളിലും തോറ്റു. ലോകകപ്പിന് എത്തുന്ന ലങ്ക പുത്തന്‍താരോദയം അഫ്ഗാനും പിന്നിലാണ് നിലകൊള്ളുന്നത്. സങ്കക്കാര, ജയവര്‍ധനെ എന്നീ താരങ്ങളുടെ വിരമിക്കലോടെയാണ് ടീം തളര്‍ന്നത്. തുടര്‍ന്ന് പകരക്കാരെ കണ്ടെത്താന്‍ ടീമിനായിട്ടില്ല. 1996ല്‍ ലോകകപ്പ് നേടിയ ലങ്ക, 2007ലും 2011ലും റണ്ണേഴ്‌സ് അപ്പായിരുന്നു. 2003ല്‍ സെമിയില്‍ പ്രവേശിച്ച ശ്രീലങ്ക 2015ല്‍ ക്വാര്‍ട്ടറിലും പുറത്തായി. ഇത്തവണ വലിയ പ്രതീക്ഷകള്‍ ഇല്ലാതെയാണ് ടീമിന്റെ വരവ്. കൊട്ടിഘോഷിക്കാന്‍ താരപരിവേഷങ്ങളും ഈ ടീമിനില്ല. ടീമിനെ തിരിച്ചുകൊണ്ട് വരാന്‍ ഇനി ഈ ലോകകപ്പ് നേടുക എന്നതാണ് ലങ്കന്‍ ടീമിന്റെ ലക്ഷ്യം.
ടീം: ദിമുത്ത് കരുണരത്‌നെ (ക്യാപ്റ്റന്‍), അവിഷ്‌കെ ഫെര്‍ണാണ്ടോ, ലഹിരു തിരിമാനെ, എയ്ഞ്ചലോ മാത്യൂസ്, ദനഞ്ജായ ഡി സില്‍വ, ഇസുറു ഉദാന,മിലിന്ദ സിരിവരദാന, തിസാര, കുസാല്‍ പെരേര, കുസാല്‍ മെന്‍ഡിസ്, ജെഫ്രി, വാണ്ടര്‍സെ, ലസിത് മിലിംങ്ക, സുറംഗ ലാക്മാല്‍, നുവാന്‍ പ്രദീപ്.
RELATED STORIES
ബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMT