Latest News

എല്‍പിജി പ്രതിസന്ധി; വാഹന എല്‍പിജി സ്‌റ്റേഷനില്‍ സിലിണ്ടര്‍ നിറയ്ക്കാന്‍ വന്‍ തിരക്ക്

എല്‍പിജി പ്രതിസന്ധി; വാഹന എല്‍പിജി സ്‌റ്റേഷനില്‍ സിലിണ്ടര്‍ നിറയ്ക്കാന്‍ വന്‍ തിരക്ക്
X

മലപ്പുറം: പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ മലപ്പുറം കൊണ്ടോട്ടി കൊട്ടുക്കരയില്‍ വാഹനങ്ങള്‍ക്ക് എല്‍പിജി വിതരണം ചെയ്യുന്ന സ്‌റ്റേഷനില്‍ വീട്ടുപയോഗത്തിനും വാണിജ്യാവശ്യത്തിനുമായി എല്‍പിജി സിലിണ്ടറുകള്‍ നിറച്ചു നല്‍കി. കൊട്ടുക്കരയിലെ എസ്എസ്ഇ ഓട്ടോ എല്‍പിജി സ്‌റ്റേഷനിലാണ് സിലിണ്ടറുകള്‍ക്ക് ഏകദേശം 2000 രൂപ നിരക്കില്‍ ഗ്യാസ് നിറച്ചു നല്‍കിയത്.

പാചകവാതക ക്ഷാമം മൂലം നിരവധി ആളുകള്‍ സിലിണ്ടര്‍ നിറയ്ക്കാനായി സ്‌റ്റേഷനിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം തന്നെ പലര്‍ക്കും ഇവിടെ നിന്ന് സിലിണ്ടറുകള്‍ നിറച്ചു നല്‍കി. അതേസമയം, ഇത് നിയമപ്രശ്‌നമാകാമെന്ന ആശങ്ക ഉയര്‍ന്നതോടെ ഇന്ന് രാവിലെ മുതല്‍ സ്‌റ്റേഷനില്‍ സിലിണ്ടര്‍ ഫില്ലിംഗ് നിര്‍ത്തിവച്ചു.

Next Story

RELATED STORIES

Share it