Cricket

ഐപിഎല്‍: സൂര്യകുമാറിന് അര്‍ധസെഞ്ചുറി; മുംബൈ ഫൈനലില്‍

131 റണ്‍സ് എന്ന ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ നേടിയപ്പോള്‍ 2019 സീസണിലെ ആദ്യ ഫൈനല്‍ യോഗ്യതക്കാരായി മുംബൈ സ്ഥാനം പിടിച്ചു. ഒമ്പത് പന്ത് ശേഷിക്കെയാണ് മുംബൈ ലക്ഷ്യത്തിലെത്തിയത്.

ഐപിഎല്‍: സൂര്യകുമാറിന് അര്‍ധസെഞ്ചുറി; മുംബൈ ഫൈനലില്‍
X

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ഫൈനലില്‍ പ്രവേശിച്ചു. 131 റണ്‍സ് എന്ന ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ നേടിയപ്പോള്‍ 2019 സീസണിലെ ആദ്യ ഫൈനല്‍ യോഗ്യതക്കാരായി മുംബൈ സ്ഥാനം പിടിച്ചു. ഒമ്പത് പന്ത് ശേഷിക്കെയാണ് മുംബൈ ലക്ഷ്യത്തിലെത്തിയത്. പുറത്താവാതെ 54 പന്തില്‍ 71 റണ്‍സെടുത്ത സൂര്യകുമാറാണ് മുംബൈയെ വിജയതീരമണിയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്.

യാദവിന് പുറമെ ഇഷാന്‍ കിഷന്‍ 28 റണ്‍സും ഹാര്‍ദ്ദിക്ക് പാണ്ഡ്യ 13 ഉം റണ്‍സെടുത്തു. തുടക്കം തന്നെ രണ്ട് വിക്കറ്റെടുത്ത് ചെന്നൈ മുംബൈയെ ഞെട്ടിച്ചെങ്കിലും സൂര്യകുമാര്‍ ഒരു ഭാഗത്ത് നിലയുറപ്പിച്ചത് മുംബൈക്ക് ആശ്വാസം നല്‍കി. സ്‌കോര്‍ 101ല്‍ നില്‍ക്കുമ്പോള്‍ രണ്ട് വിക്കറ്റെടുത്ത് ചെന്നൈ വീണ്ടും മുംബൈയ്ക്ക് ഷോക്ക് നല്‍കി. എന്നാല്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ സൂര്യകുമാറിന് പിന്തുണ നല്‍കിയപ്പോള്‍ ജയം മുംബൈയ്ക്ക് എളുപ്പമാക്കി. ചെന്നൈയ്ക്ക് വേണ്ടി ഇമ്രാന്‍ താഹിര്‍ രണ്ടും ദീപക് ചാഹര്‍, ഹര്‍ഭജന്‍ സിങ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ടോസ് നേടിയ ചെന്നൈ പതിവിന് വിപരീതമായി ഇന്ന് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറില്‍ ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തു. ക്രുനാല്‍ പാണ്ഡ്യ, ജയന്ത് യാദവ്, രാഹുല്‍ ചാഹര്‍ എന്നിവരുടെ ബൗളിങ് പ്രകടനമാണ് ചെന്നൈയെ ചെറിയ സ്‌കോറില്‍ പിടിച്ചുകെട്ടിയത്. രാഹുല്‍ ചാഹര്‍ രണ്ടു വിക്കറ്റ് നേടി. ഓപ്പണര്‍മാര്‍ ഒരു വശത്ത് തകര്‍ന്നപ്പോള്‍ മുരളി വിജയ്(26), അമ്പാടി റായിഡു(42), ധോണി(37) എന്നിവര്‍ ചേര്‍ന്ന് ചെന്നൈയെ കരകയറ്റുകയായിരുന്നു. കുറ്റന്‍ റണ്‍സ് നേടാന്‍ കഴിയാത്തത് ചെന്നൈയ്ക്ക് തിരിച്ചടിയാവുകയായിരുന്നു.

Next Story

RELATED STORIES

Share it