Cricket

ഐപിഎല്‍; റോയല്‍ ചാലഞ്ച് അതിജീവിച്ച് പഞ്ചാബ് കിങ്‌സ്; വമ്പന്‍ ജയം

പഞ്ചാബ് ലീഗില്‍ ആറാം സ്ഥാനത്തും ബാംഗ്ലൂര്‍ നാലാം സ്ഥാനത്തുമാണ്.

ഐപിഎല്‍; റോയല്‍ ചാലഞ്ച് അതിജീവിച്ച് പഞ്ചാബ് കിങ്‌സ്; വമ്പന്‍ ജയം
X




മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ക്ക് ബ്ലോക്കിട്ട് പഞ്ചാബ് കിങ്‌സ് ഇലവന്‍. ആര്‍സിബിക്കെതിരേ 54 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് പഞ്ചാബ് നേടിയത്. 210 റണ്‍സെന്ന ലക്ഷ്യം പിന്‍തുടര്‍ന്ന ആര്‍സിബിയെ 155 റണ്‍സിന് പുറത്താക്കിയാണ് കിങ്‌സിന്റെ ജയം. പഞ്ചാബിന്റെ സീസണിലെ ആറാം ജയമാണ്. പഞ്ചാബ് ലീഗില്‍ ആറാം സ്ഥാനത്തും ബാംഗ്ലൂര്‍ നാലാം സ്ഥാനത്തുമാണ്.


മാക്‌സ്‌വെല്‍(36), രജത് പട്യാദര്‍ എന്നിവര്‍ മാത്രമാണ് ആര്‍സിബിയ്ക്കായി പിടിച്ച് നിന്നത്. കഗിസോ റബാദ മൂന്ന് വിക്കറ്റുമായും റിഷി ധവാന്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റുമായും പഞ്ചാബിനായി തിളങ്ങി. ജോണി ബെയര്‍സ്‌റ്റോ( 29 പന്തില്‍ 66 റണ്‍സ്), ലിയാം ലിവിങ്സ്റ്റണ്‍(42 പന്തില്‍ 70 റണ്‍സ്) എന്നിവരുടെ കിടിലന്‍ ബാറ്റിങ് മികവിലാണ് പഞ്ചാബ് നേരത്തെ 209 റണ്‍സ് നേടിയത്. സ്‌കോര്‍ പഞ്ചാബ്-209/9. ബാംഗ്ലൂര്‍-155/9.





Next Story

RELATED STORIES

Share it