Cricket

ഐപിഎല്‍; ആര്‍സിബി വെടിക്കെട്ടില്‍ എസ്ആര്‍എച്ചിന് ലക്ഷ്യം 193 റണ്‍സ്

ടോസ് ലഭിച്ച ആര്‍സിബി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഐപിഎല്‍; ആര്‍സിബി വെടിക്കെട്ടില്‍ എസ്ആര്‍എച്ചിന് ലക്ഷ്യം 193 റണ്‍സ്
X


മുംബൈ: ഫഫ് ഡു പ്ലിസ്സിസ്(73), പട്യാദര്‍(48), മാക്‌സ്‌വെല്‍(33), ദിനേശ് കാര്‍ത്തിക്ക് (30) എന്നിവര്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തപ്പോള്‍ ആര്‍സിബിക്കെതിരേ എസ്ആര്‍എച്ചിന് ലക്ഷ്യം 193 റണ്‍സ്. വിരാട് കോഹ് ലി ഐപിഎല്ലിലെ മൂന്നാം ഗോള്‍ഡന്‍ ഡക്കില്‍ പുറത്തായതൊഴിച്ചാല്‍ തകര്‍പ്പന്‍ ബാറ്റിങാണ് ആര്‍സിബി പുറത്തെടുത്തത്. 50 പന്തിലാണ് ക്യാപ്റ്റന്‍ന്റെ ഇന്നിങ്‌സ്. 38 പന്തിലാണ് പട്യാദര്‍ 48 റണ്‍സ് നേടിയത്. മാക്‌സ്‌വെല്ലിന്റെ ഇന്നിങ്‌സ് 24 പന്തിലാണെങ്കില്‍ ഡി കെ എട്ട് പന്തില്‍ നാല് സിക്‌സറുകളുടെ അകമ്പടിയോടെയാണ് 30 റണ്‍സ് നേടിയത്. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി 192 റണ്‍സ് നേടിയത്. ടോസ് ലഭിച്ച ആര്‍സിബി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.




Next Story

RELATED STORIES

Share it