Cricket

ഐപിഎല്‍; രാജസ്ഥാനെതിരേ ബാംഗ്ലൂരിന് ലക്ഷ്യം 170 റണ്‍സ്

47 പന്തില്‍ പുറത്താവാതെ ബട്‌ലര്‍ 70 റണ്‍സ് നേടി.

ഐപിഎല്‍; രാജസ്ഥാനെതിരേ ബാംഗ്ലൂരിന് ലക്ഷ്യം 170 റണ്‍സ്
X



മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ലക്ഷ്യം 170 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ബട്‌ലറുടെ 70 റണ്‍സ് മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. 47 പന്തില്‍ പുറത്താവാതെ ബട്‌ലര്‍ 70 റണ്‍സ് നേടി. ദേവ്ദത്ത് പടിക്കല്‍ 37 ഉം ഹെറ്റ്‌മെയര്‍ പുറത്താവാതെ 42 ഉം റണ്‍സ് നേടി. യശ്വസി ജെയ്‌സ്വാള്‍(4), സഞ്ജു സാംസണ്‍ (8) എന്നിവര്‍ക്ക് ഇന്ന് മോശം ദിനമായിരുന്നു. ആര്‍സിബിയ്ക്കായി ഹര്‍ഷല്‍ പട്ടേല്‍, ഹസരങ്ക, വില്ലേ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.




Next Story

RELATED STORIES

Share it