Cricket

ഐപിഎല്‍; റോയല്‍ ചാലഞ്ചേഴ്‌സിന് വന്‍ നാണക്കേട്; സണ്‍റൈസേഴ്‌സ് 68ന് എറിഞ്ഞിട്ടു

ഐപിഎല്‍; റോയല്‍ ചാലഞ്ചേഴ്‌സിന് വന്‍ നാണക്കേട്; സണ്‍റൈസേഴ്‌സ് 68ന് എറിഞ്ഞിട്ടു
X


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സിനെതിരായ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 68 റണ്‍സിന് പുറത്ത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ മാര്‍ക്കോ ജാന്‍സെന്‍, ടി നടരാജന്‍ എന്നിവര്‍ മൂന്ന് വിക്കറ്റുമായും സുജിത്ത് രണ്ട് വിക്കറ്റുമായും തിളങ്ങിയാണ് ബാംഗ്ലൂരിന്റെ കഥ കഴിച്ചത്. നാലോവറില്‍ വെറും 13 റണ്‍സ് വിട്ട് കൊടുത്ത് ഒരു വിക്കറ്റ് നേടി ഉമ്രാന്‍ മാലിഖും ഹൈദരാബാദിനായി തിളങ്ങി. ജാന്‍സെന്‍ നാലോവറില്‍ 25 റണ്‍സ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് നേടിയത്. ഓരോവറിലാണ് താരത്തിന്റെ മൂന്ന് വിക്കറ്റ് നേട്ടം. മൂന്നോവര്‍ എറിഞ്ഞ നടരാജന്‍ വെറും 10 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. അനൂജ് റാവത്ത്(0), വിരാട് കോഹ്‌ലി(0), ദിനേശ് കാര്‍ത്തിക്ക്(0) എന്നിവര്‍ ഡക്കായി പുറത്തായപ്പോള്‍ ഫഫ് ഡുപ്ലിസ്സിസ്(5), ഷഹബാസ് അഹ്മദ്(7), ഹര്‍ഷല്‍ പട്ടേല്‍(4), ഹസരന്‍ങ്ക(8), ഹാസല്‍വുഡ്(3), സിറാജ്(2) എന്നിവര്‍ രണ്ടക്കം കടക്കാതെ പുറത്തായി. പ്രഭുദേശായ്(15), മാക്‌സ് വെല്‍ (12) എന്നിവരാണ് രണ്ടക്കം കടന്ന ബാംഗ്ലൂര്‍ താരങ്ങള്‍.




Next Story

RELATED STORIES

Share it