Cricket

ഗുജറാത്ത് ടൈറ്റന്‍സിന് കനത്ത തിരിച്ചടി; ജേസണ്‍ റോയ് പിന്‍മാറി

കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റ്‌റല്‍സ് സ്വന്തമാക്കിയ താരം ഇതേ കാരണം ചൂണ്ടികാട്ടി പിന്‍മാറിയിരുന്നു.

ഗുജറാത്ത് ടൈറ്റന്‍സിന് കനത്ത തിരിച്ചടി; ജേസണ്‍ റോയ് പിന്‍മാറി
X


അഹ്മദാബാദ്: ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസി ഗുജറാത്ത് ടൈറ്റന്‍സിന് കനത്ത തിരിച്ചടി. ടീമിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ജേസണ്‍ റോയ് ഐപിഎല്ലില്‍ നിന്ന് പിന്‍മാറി. ബയോ ബബിളിലെ മാനസിക സമ്മര്‍ദ്ധം ചൂണ്ടികാട്ടിയാണ് താരത്തിന്റെ പിന്‍വാങ്ങല്‍.രണ്ട് കോടിക്കാണ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാനെ ഗുജറാത്ത് ടീമിലെത്തിച്ചത്. ഓപ്പണിങില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പമായിരുന്നു ജേസണ്‍ റോയുടെ സ്ഥാനം.കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റ്‌റല്‍സ് സ്വന്തമാക്കിയ താരം ഇതേ കാരണം ചൂണ്ടികാട്ടി പിന്‍മാറിയിരുന്നു.ഈ സീസണിലെ ലേലത്തില്‍ ആരും വാങ്ങാത്ത താരങ്ങളായ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഡേവിഡ് മാലന്‍, സ്റ്റീവ് സ്മിത്ത് എന്നിവരിലൊരാളെ തല്‍സ്ഥാനത്ത് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗുജറാത്ത് ടൈറ്റന്‍സ്.




Next Story

RELATED STORIES

Share it