Cricket

വമ്പന്‍ ട്വിസ്റ്റ്; പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മായങ്ക് അഗര്‍വാള്‍

സീനിയര്‍ താരം ശിഖര്‍ ധവാന്‍ നായകനായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

വമ്പന്‍ ട്വിസ്റ്റ്; പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മായങ്ക് അഗര്‍വാള്‍
X


മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സ് ഇലവനെ പുതിയ സീസണില്‍ നയിക്കുന്നത് മായങ്ക് അഗര്‍വാള്‍. ഇത്തവണ ടീമിലെത്തിയ ഇന്ത്യന്‍ സീനിയര്‍ താരം ശിഖര്‍ ധവാന്‍ നായകനായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ മായങ്ക് അഗര്‍വാളിനെ ടീമില്‍ നിലനിര്‍ത്താന്‍ കാരണം അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചുകൊണ്ടാണെന്ന് ഫ്രാഞ്ചൈസിയുടെ വക്താക്കള്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ ഇതിന്റെ പ്രഖ്യാപനം ഉണ്ടാവും. കഴിഞ്ഞ സീസണില്‍ കെ എല്‍ രാഹുലിന് പരിക്കേറ്റതിനെ തുടര്‍ന്ന് മായങ്ക് പഞ്ചാബ് കിങ്‌സിനെ നയിച്ചിരുന്നു. ടീമിനൊപ്പം മികച്ച റെക്കോഡുള്ള മായങ്ക് തന്നെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് അനുയോജ്യനെന്ന് പഞ്ചാബ് കിങ്‌സ് വക്താക്കള്‍ അറിയിച്ചു.




Next Story

RELATED STORIES

Share it