ഐപിഎല്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഡല്‍ഹി രണ്ടാം സ്ഥാനത്ത്
115 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഡല്‍ഹി അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ (121) ലക്ഷ്യം കണ്ടു. മൂന്ന് ഓവറും അഞ്ച് പന്തും ശേഷിക്കെയാണ് ഡല്‍ഹി ലക്ഷ്യം നേടിയത്.

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ടാം സ്ഥാനത്ത്. രാജസ്ഥാനെ അഞ്ചുവിക്കറ്റിന് തോല്‍പ്പിച്ചാണ് ഡല്‍ഹി ചെന്നൈക്ക് താഴെ രണ്ടാമത് നിലയുറപ്പിച്ചത്. 115 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഡല്‍ഹി അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ (121) ലക്ഷ്യം കണ്ടു. മൂന്ന് ഓവറും അഞ്ച് പന്തും ശേഷിക്കെയാണ് ഡല്‍ഹി ലക്ഷ്യം നേടിയത്. അര്‍ധസെഞ്ചുറി നേടിയ റിഷഭ് പന്ത്(53) ഡല്‍ഹിക്ക് അനായാസ ജയമൊരുക്കി. രാജസ്ഥാനായി ഇഷ് സോധി മൂന്നും ശ്രേയസ് ഗോപാല്‍ രണ്ടും വിക്കറ്റ് നേടി.
ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഡല്‍ഹി ബൗളിങിന് മുന്നില്‍് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്ത് രാജസ്ഥാന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. റിയാന്‍ പരാഗ് ഒഴികെയുള്ള ഒരു രാജസ്ഥാന്‍ താരത്തിനും ഫോം കണ്ടെത്താനായില്ല. റിയാന്‍ പരാഗ് 49 പന്തില്‍ 50 റണ്‍സെടുത്തു. ഐപിഎല്ലില്‍ അര്‍ദ്ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് 17 കാരനായ റിയാന്‍ സ്വന്തമാക്കി. ഇഷാന്ത് ശര്‍മ്മ, അമിത് മിശ്ര എന്നിവര്‍ മൂന്നും ട്രന്റ് ബോള്‍ട്ട് രണ്ടും വിക്കറ്റ് നേടിയാണ് രാജസ്ഥാന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്.
RELATED STORIES
ചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്‍...
24 March 2023 1:54 PM GMTമലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍...
24 March 2023 12:10 PM GMT