Pravasi

കോഴിക്കോട് സ്വദേശി കുവൈത്തില്‍ മരണമടഞ്ഞു

പരേതനായ കുരുവാങ്ങില്‍ മൂസ-കുഞ്ഞാമിന ദമ്പതികളുടെ മകനാണ്.

കോഴിക്കോട് സ്വദേശി കുവൈത്തില്‍ മരണമടഞ്ഞു
X

കുവൈത്ത്: കോഴിക്കോട് കാക്കൂര്‍ സ്വദേശിയായ ജാഫര്‍ കുരുവാങ്ങില്‍ (43) ഹൃദയാഘാതം മൂലം മരണപ്പെട്ടു. അബ്ബാസിയ കനാറി റസ്‌റ്റോറന്റിന്റെ സമീപമുള്ള പാര്‍ക്കിംഗില്‍ കാറിനുള്ളില്‍ മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കര്‍ട്ടണ്‍ വര്‍ക്കുകളുടെ ജോലിയായിരുന്നു മരണമടഞ്ഞ ജാഫറിന്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്തിന്റെ സജീവപ്രവര്‍ത്തകനാണ്.

പരേതനായ കുരുവാങ്ങില്‍ മൂസ-കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. ഭാര്യ: ഷഫീന. മക്കള്‍: മിസ്ഹബ്, ആലിയ, നുഫൈസ്. സഹോരങ്ങളായ അബ്ദുള്‍ കാദര്‍, ജമാല്‍(ഇരുവരും കുവൈത്തില്‍ ജോലി ചെയ്യുന്നു). സഹോദരിമാര്‍ സീനത്ത്, ബുഷ്‌റ.

Next Story

RELATED STORIES

Share it