Pravasi

കൊണ്ടോട്ടി സ്വദേശി ഉറക്കത്തില്‍ മരണപ്പെട്ടു

രാവിലെ റൂമില്‍ ഉള്ളവരാണ് മരിച്ച് കിടക്കുന്നത് കണ്ടത്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി സ്വദേശി ഉറക്കത്തില്‍ മരണപ്പെട്ടു
X

ദമാം: കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി അത്തിക്കാവില്‍ മുഹമ്മദ് ശരീഫ് (44) ഇന്ന് കാലത്ത് സൗദിയിലെ ദമ്മാമില്‍ വെച്ച് മരണപ്പെട്ടു. ഇന്ന് പുലര്‍ച്ചെ പ്രഭാത പ്രാര്‍ത്ഥനക്ക് ശേഷം റൂമില്‍ ഉറങ്ങാന്‍ കിടന്നതായിയിരുന്നു.

രാവിലെ റൂമില്‍ ഉള്ളവരാണ് മരിച്ച് കിടക്കുന്നത് കണ്ടത്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ടു വർഷം മുമ്പ് വരെ ജിദ്ദ ഫ്ലെമിംഗോ മാളിലായിരുന്നു ജോലി ചെയ്തിരുന്നത്. മയ്യിത്ത് ദമ്മാമില്‍ തന്നെ മറവുചെയ്യുമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു.






Next Story

RELATED STORIES

Share it