Pravasi

മടങ്ങുന്നവര്‍ക്കായി കുറഞ്ഞ ചിലവില്‍ വിമാന സര്‍വീസ് ഒരുക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

പ്രവാസികളെ കയ്യൊഴിയരുതെന്നും കുറഞ്ഞ ചിലവില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ഫോറം ആവശ്യപ്പെട്ടു.

മടങ്ങുന്നവര്‍ക്കായി കുറഞ്ഞ ചിലവില്‍ വിമാന സര്‍വീസ് ഒരുക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

ദമ്മാം: സന്ദര്‍ശക വിസയിലെത്തിയവരും ഗര്‍ഭിണികളും വിദ്യാര്‍ഥികളും ജോലി നഷ്ടപ്പെട്ടവരും ജയില്‍ മോചിതരുമുള്‍പ്പെടെ കൊവിഡ് മൂലം സൗദിയില്‍ കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കാനായി കുറഞ്ഞ നിരക്കില്‍ വിമാന സര്‍വ്വീസ് ഒരുക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തയ്യാറാകണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

ജീവ ഭയവുമായി വിമാനം കാത്തിരിക്കുന്ന പ്രവാസികളെ കൊള്ള ചെയ്യാന്‍ സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് അവസരം ഒരുക്കരുത്. പതിറ്റാണ്ടുകളായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നപ്രവാസികളെ കയ്യൊഴിയരുതെന്നും കുറഞ്ഞ ചിലവില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ഫോറം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it