സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു
വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29), കൊല്ലം ആയൂരിലെ സുബി (33) എന്നിവരാണ് മരിച്ച മലയാളി നഴ്‌സുമാര്‍.
BY SRF28 Feb 2021 1:26 PM GMT

X
SRF28 Feb 2021 1:26 PM GMT
ജിദ്ദ: റിയാദില്‍നിന്ന് ജിദ്ദയിലേക്ക് വരികയായിരുന്ന വാഹനം അപകടത്തില്‍പെട്ട് രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29), കൊല്ലം ആയൂരിലെ സുബി (33) എന്നിവരാണ് മരിച്ച മലയാളി നഴ്‌സുമാര്‍. ഇവര്‍ സഞ്ചരിച്ച മിനി ബസ് തായിഫിനടത്തുവെച്ച് അപകടത്തില്‍ പെടുകയായിരുന്നു.
റിയാദിലെത്തി ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ജോലിസ്ഥലത്തേക്ക് വരികയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കൊല്‍ക്കത്ത സ്വദേശിയായ ഡ്രൈവറും മരിച്ചതായാണ് വിവരം. മലയാളികളായ രണ്ട് നഴ്‌സുമാര്‍ തായിഫ് കിങ് ഫൈസല്‍ ആശുപത്രിയിലാണ്. ആന്‍സി, പ്രിയങ്ക എന്നിവരാണ് ആശുപത്രിയിലുള്ളത്. മറ്റു മൂന്ന് പേര്‍ തമിഴ്‌നാട് സ്വദേശിനികളാണ്.
Next Story
RELATED STORIES
മുസ്ലിംകള്‍ക്കെതിരേ വിദ്വേഷ പോസ്റ്റ്: ബിജെപി പ്രവര്ത്തകന്...
27 May 2022 10:51 AM GMTരാജ്യത്തെ 36000 'ക്ഷേത്രങ്ങളും' നിയമ പരമായി വീണ്ടെടുക്കും;...
27 May 2022 10:27 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
27 May 2022 9:54 AM GMTഊരാളുങ്കലിനെ തള്ളി മന്ത്രി റിയാസ്; 'അന്വേഷണ റിപോര്‍ട്ട് ലഭിച്ചശേഷം മതി ...
27 May 2022 9:46 AM GMTചട്ടം മാറ്റി മംഗലാപുരം സര്‍വ്വകലാശാല; ശിരോവസ്ത്രത്തിന് സമ്പൂര്‍ണ...
27 May 2022 9:16 AM GMTലഹരിമരുന്ന് കേസ്: ആര്യന് ഖാന് ക്ലീന്‍ ചിറ്റ്
27 May 2022 9:01 AM GMT