സവാ കോണ്‍സല്‍ ജനറലിന് യാത്രയയപ്പ് നല്‍കി
ഇന്ത്യന്‍ സമൂഹത്തിനും ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും നൂര്‍ റഹ്മാന്‍ ശൈഖ് നല്‍കിയ സേവനങ്ങള്‍ മികച്ചതാണെന്ന് സവാ ഭാരവാഹികള്‍ പറഞ്ഞു.

X
APH7 July 2020 2:27 PM GMT
ജിദ്ദ: ജിദ്ദയില്‍ നിന്നും ഡല്‍ഹിലേക്ക് സ്ഥലം മാറി പോകുന്ന കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖിന് സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്‍ (സവാ) യാത്രയയപ്പ് നല്‍കി.
കോണ്‍സല്‍ ജനറലിന്റെ ചേംബറില്‍ നടന്ന ലളിതമായ ചടങ്ങില്‍ സവാ ഭാരവാഹികള്‍ ഉപഹാരം സമ്മാനിച്ചു. വൈസ് കോണ്‍സല്‍ മാലതി ഗുപ്തയും സന്നിഹിതയായിരുന്നു. ഇന്ത്യന്‍ സമൂഹത്തിനും ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും നൂര്‍ റഹ്മാന്‍ ശൈഖ് നല്‍കിയ സേവനങ്ങള്‍ മികച്ചതാണെന്ന് സവാ ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് യു അബ്ദുല്ലത്തീഫ്, എം മുഹമ്മദ് രാജ, അബ്ദുസലാം മുസ്തഫ, ഫസല്‍ വയലാര്‍, അലി ഹസന്‍ നിസാര്‍ എന്നിവരാണ് ഉപഹാരം സമ്മാനിച്ചത്. സവായുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച കോണ്‍സല്‍ ജനറല്‍ സംഘാടകരെ നന്ദി അറിയിച്ചു.
Next Story