കൊറോണ: നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ തടവ് ശിക്ഷയെന്ന് കുവൈത്ത്
രാജ്യം വിട്ട് പോയി തിരികെ വന്നാല്‍ 72മണിക്കുറിനുള്ളില്‍ അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്ന ക്ലിനിക്കുകളില്‍ പോയി മെഡിക്കല്‍ പരിശോധനയക്ക് വിധേയരാവണം.

കുവൈത്ത്: കൊറോണ സ്ഥിരീകരിക്കപ്പെട്ട രാജ്യങ്ങളില്‍ നിന്ന് ഫെബ്രുവരി 23ന് ശേഷം കുവൈത്തില്‍ എത്തിയിട്ടുള്ള എല്ലാവരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് അധികൃതര്‍. ആരോഗ്യമന്ത്രാലത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഒരുമാസം തടവ് ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയുള്‍പ്പെടെ 21 രാജ്യങ്ങളാണ് ഈ പട്ടികയില്‍ ഉള്ളത്. രണ്ടാഴ്ചത്തേക്കാണു ക്വാറന്റൈന്‍. രോഗം പടരാതിരക്കാനായി നിരവധി ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കുവൈത്ത് വിമാനത്താവളങ്ങളില്‍ കെറോണ രോഗ ബാധ പരിശോധിക്കാനായി 5 മെബൈല്‍ തെര്‍മല്‍ കാമറകള്‍ സ്ഥാപിക്കും.
രാജ്യം വിട്ട് പോയി തിരികെ വന്നാല്‍ 72മണിക്കുറിനുള്ളില്‍ അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്ന ക്ലിനിക്കുകളില്‍ പോയി മെഡിക്കല്‍ പരിശോധനയക്ക് വിധേയരാവണം. അല്ലാത്തപക്ഷം, ഒരു മാസം തടവ് ശിക്ഷയോ, 50 ദിനാര്‍ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടെ ഒന്നിച്ച് അനുഭവിക്കേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
RELATED STORIES
നീതിയെ കുഴിച്ചുമൂടാനുള്ള സംഘപരിവാര്‍ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുക: ...
3 July 2022 2:30 AM GMTമഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMTഅനധികൃതമായി കൈവശംവച്ച നാടന്‍ തോക്കുകളുമായി രണ്ടുപേര്‍ കൂടി പോലിസിന്റെ...
3 July 2022 1:24 AM GMTവിമാനങ്ങള്‍ക്ക് യാത്രാമധ്യേ കൊച്ചിയിലിറങ്ങി ഇന്ധനം നിറയ്ക്കാം
3 July 2022 1:15 AM GMTസംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,...
3 July 2022 1:05 AM GMTഫയല്‍ തീര്‍പ്പാക്കല്‍; സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്ത് ഓഫിസുകള്‍ ഇന്ന്...
3 July 2022 12:51 AM GMT