- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നേപ്പാളില്‍ ബസ്സ് നദിയിലേക്ക് മറിഞ്ഞു; 18 പേര്‍ മരിച്ചു, 26 പേര്‍ക്ക് പരിക്ക്

കാഠ്മണ്ഡു: നേപ്പാളിലെ ധാഡിങ് ജില്ലയില്‍ ബസ്സ് മറിഞ്ഞുണ്ടായ അപകടത്തില്‍ 18 പേര്‍ മരിച്ചു. ബസ്സിലുണ്ചായ 26 യാത്രക്കാര്‍ക്ക് പരിക്കേറ്റു. പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കു വരികയായിരുന്ന ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് തൃശൂലി നദിയിലേക്ക് മറിഞ്ഞായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് സംഭവം.
കാഠ്മണ്ഡുവില്‍ നിന്ന് ഏകദേശം 90 കിലോമീറ്റര്‍ പടിഞ്ഞാറ്, പൃ്വി ഹൈവേയില്‍ ഗജുരി സമീപത്താണ് അപകടം നടന്നത്. അപകടസാധ്യത കൂടുതലുള്ള കുത്തനെയുള്ള വളവുകളിലൊന്നില്‍ വച്ചാണ് ബസ്സ് നിയന്ത്രണം വിട്ടത്. അപകടസ്ഥലത്ത് നിന്ന് 17 മൃതദേഹങ്ങള്‍ കണ്ടെത്തി. ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 18 ആയി. 26 യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരില്‍ ഒരാള്‍ ന്യൂസിലന്‍ഡ് സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു. പരിക്കേറ്റവരില്‍ ജപ്പാനും നെതര്‍ലന്‍ഡ്‌സും സ്വദേശികളായ വിദേശ വനിതകളും ഉള്‍പ്പെടുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
നേപ്പാള്‍ ആര്‍മി, സായുധ പോലിസ് സേന, നേപ്പാള്‍ പോലിസ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. അമിതവേഗതയാകാം അപകടത്തിന് കാരണമെന്നാണ് പോലിസിന്റെ നിഗമനം. അപകടസമയത്ത് ബസ്സിലുണ്ടായിരുന്ന യാത്രക്കാരുടെ കൃത്യമായ എണ്ണം വ്യക്തമല്ലെന്നും കൂടുതല്‍ മൃതദേഹങ്ങള്‍ക്കായി നദിയില്‍ തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















