Latest News

മലേഷ്യയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി

മലേഷ്യയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി
X

കോലാലംപൂര്‍: മലേഷ്യയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി. തീരദേശ സംസ്ഥാനമായ കോട്ട കിനബാലുവിന് 100 കിലോമീറ്ററില്‍ വടക്കുകിഴക്കായി 619.8 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ബോര്‍ണിയോ ദ്വീപിലെ സബാഹ് സംസ്ഥാനത്ത് ഇന്ന് പുലര്‍ച്ച 12.57 ഓടെയാണ് ഭൂചലനം ഉണ്ടായത്.

ആളപായമോ മറ്റു പ്രശ്‌നങ്ങളോ നിലവില്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മലേഷ്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സബയുടെ പടിഞ്ഞാറന്‍ തീരത്തും സരാവക് സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപോര്‍ട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ സിംഗപ്പൂരിലും ഭൂചലനം അനുഭവപ്പെട്ടതായി ചിലര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചു.

Next Story

RELATED STORIES

Share it