Latest News

ഭാര്യ മോഷണക്കേസില്‍ റിമാന്‍ഡില്‍; യുവാവ് തീകൊളുത്തി മരിച്ചു

ഭാര്യ മോഷണക്കേസില്‍ റിമാന്‍ഡില്‍; യുവാവ് തീകൊളുത്തി മരിച്ചു
X

അഞ്ചല്‍: കൊല്ലം ജില്ലയിലെ അഞ്ചല്‍ പടിഞ്ഞാറ്റിന്‍കരയില്‍ യുവാവ് വീടിനുള്ളില്‍ പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍. പടിഞ്ഞാറ്റിന്‍കര സ്വദേശിയായ റഫീക്ക് (41) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

ഭാര്യ മോഷണക്കേസില്‍ റിമാന്‍ഡിലായതിനെ തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യയ്ക്കു പിന്നിലെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. വീട്ടില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ ഉടന്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു.

നാട്ടുകാരും സ്ഥലത്തെത്തിയ അഞ്ചല്‍ പോലിസും ചേര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ റഫീഖിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയ്ക്കിടെ വൈകുന്നേരത്തോടെ മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it