Latest News

ഡ്യൂട്ടിക്കിടെ എസ്‌ഐയെ മര്‍ദിച്ച സംഭവത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരേ കേസ്

ഡ്യൂട്ടിക്കിടെ എസ്‌ഐയെ മര്‍ദിച്ച സംഭവത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരേ കേസ്
X

തിരുവനന്തപുരം: വെള്ളറടയില്‍ ഡ്യൂട്ടിക്കിടെ എസ്‌ഐയെ മര്‍ദിച്ച സംഭവത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പ്രദീപിക്കെതിരെ പോലിസ് കേസെടുത്തു. ക്ഷേത്രോല്‍സവത്തിനിടെയുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ഉത്സവത്തോടനുബന്ധിച്ചുണ്ടായ ഗതാഗത തടസ്സം ചോദ്യം ചെയ്തതാണ് ലോക്കല്‍ സെക്രട്ടറിയെ പ്രകോപിപ്പിച്ചത്.

എസ്‌ഐയുടെ അടിവയറ്റിലും ജനനേന്ദ്രിയത്തിലും പ്രതി ചവിട്ടിയെന്നാണ് പരാതി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും മര്‍ദനത്തിനും പ്രദീപിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.പരിക്കേറ്റ വെള്ളറട എസ്‌ഐ അഭിജിത്ത് നിലവില്‍ ചികില്‍സയിലാണ്.

Next Story

RELATED STORIES

Share it