India

കര്‍ണാടകയില്‍ ദലിത് ദമ്പതികള്‍ ക്ഷേത്രത്തില്‍ കയറുന്നത് തടഞ്ഞ ഒരാള്‍ അറസ്റ്റില്‍

കര്‍ണാടകയില്‍ ദലിത് ദമ്പതികള്‍  ക്ഷേത്രത്തില്‍ കയറുന്നത് തടഞ്ഞ ഒരാള്‍ അറസ്റ്റില്‍
X

ബെംഗളൂരു: ദലിത് നവദമ്പതികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതെ അപമാനിച്ചതിനെത്തുടര്‍ന്ന് ഒരാള്‍ അറസ്റ്റില്‍. നാരായണപ്പ എന്ന ഉയര്‍ന്ന ജാതിക്കാരനാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ തൂമകൂരു ജില്ലയിലാണ് സംഭവം. അരസമ്മ ക്ഷേത്തിലാണ് ദലിത് വിഭാഗത്തില്‍പ്പെട്ട ദമ്പതികളെ പ്രാര്‍ഥിക്കുന്നത് തടഞ്ഞത്. ദലിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദനീയമല്ലെന്നും വീട്ടില്‍ പൂജ നടത്തിയാല്‍ മതിയെന്നും പറഞ്ഞ് ഇയാള്‍ ദമ്പതികളെ ശകാരിച്ചു.

ദലിത് ദമ്പതികളെ ശകാരിക്കുന്ന വിഡിയോയും പുറത്തുവന്നു. ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ശ്രീകോവിലിന് മുന്നില്‍ കയറി നിന്നാണ് ഇയാള്‍ ദമ്പതികളെ പ്രാര്‍ഥിക്കുന്നതില്‍ നിന്നും തടഞ്ഞത്. അപമാനിക്കപ്പെട്ട വരന്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് തുരുവേക്കരെ പോലിസ് സ്റ്റേഷനില്‍ എസ്സി, എസ്ടി ആക്ട് പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

അഞ്ച് പ്രതികളാണ് എഫ്ഐആറിലുള്ളത്. മറ്റ് നാല് പ്രതികള്‍ ഒളിവിലാണ്. നേരത്തെ ശിവാജി മഹാരാജ് ജയന്തിയുടെ ഭാഗമായി നടന്ന ഘോഷയാത്രയ്ക്കിടെ കല്ലേറും ചെരിപ്പേറും ഉണ്ടാവുകയും എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.




Next Story

RELATED STORIES

Share it